ശബരിമലയിലെ സ്വർണ്ണം, അയൽസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ.

ബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം അയൽസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ കൊടിമരം പൂശാനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന ആരംഭിച്ചു.

അശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണ് പ്രതികൾ സ്വർണം വേർതിരിച്ചെടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനികൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ലായനിയുടെ കൃത്യമായ ഘടകങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *