പത്തു വർഷത്തെ നീണ്ടതും കഠിനവുമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് ജനകീയ വസന്തത്തിന് തിരിതെളിഞ്ഞു. അടിച്ചമർത്തലുകൾക്കും അഹങ്കാരത്തിനും ഏകാധിപത്യത്തിനും മുകളിൽ ജനാധിപത്യത്തിന്റെ ത്രിവർണ്ണ പതാകയും ഹരിത പതാകയും ഒരുമിച്ച് വാനോളമുയർത്തിക്കൊണ്ട് യു.ഡി.എഫ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് വെറുമൊരു ഭരണമാറ്റമല്ല, കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ച കടുത്ത ഭരണകൂട ഭീകരതയ്ക്കും മാധ്യമവേട്ടയ്ക്കുമുള്ള ജനകീയ കോടതിയുടെ വജ്രായുധം പോലുള്ള തിരിച്ചടിയാണ്. അണികളുടെ ആർപ്പുവിളികളും മുദ്രാവാക്യങ്ങളും കൊണ്ട് തിരുവനന്തപുരം നഗരം ഇന്ന് ഇളകിമറിയുമ്പോൾ, ഒരോ യു.ഡി.എഫ് പ്രവർത്തകന്റെയും കണ്ണുകളിൽ അഭിമാനത്തിന്റെ കനലുകൾ തിളങ്ങുകയാണ്. വി.ഡി. സതീശൻ എന്ന ജനനായകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ സ്റ്റേഡിയത്തിൽ ഉയർന്ന ജനസാഗരത്തിന്റെ ആവേശം വരും നാളുകളിൽ കേരളം ഭരിക്കാൻ പോകുന്ന ജനകീയ വിപ്ലവത്തിന്റെ തുടക്കമാണ്.
ആരാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറിയത് എന്ന് നമ്മൾ കൃത്യമായി തിരിച്ചറിയണം. കേരളത്തിലെ പ്രമുഖ മുന്നണി നേതാക്കളായ ഇ.എം.എസ്, കരുണാകരൻ, ആന്റണി, ഉമ്മൻചാണ്ടി, പിണറായി വിജയൻ തുടങ്ങിയ 'പഴയ തലമുറയിലെ വൻവൃക്ഷങ്ങൾക്ക്' ശേഷം കേരളത്തിന്റെ ഭരണം കൈയാളുന്ന ആദ്യത്തെ പുതുതലമുറ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.വെറുമൊരു രാഷ്ട്രീയക്കാരനല്ല അദ്ദേഹം; (MSW), (LLM) എന്നിങ്ങനെ രണ്ട് ഉന്നത ബിരുദാനന്തര ബിരുദങ്ങളുള്ള, ഹൈക്കോടതിയിൽ
വർഷ്ഭിങ്ങളോളം ഭാഷകനായി സ്വന്തം അധ്വാനം കൊണ്ട് ജീവിച്ച, വിയർപ്പിന്റെ വിലയറിയുന്ന ജനപ്രതിനിധിയാണ്. ജനിച്ചു വീണ നാൾ മുതൽ പാർട്ടി കൊടിയും പിടിച്ച് കോർപ്പറേറ്റുകളുടെ പണം പറ്റി ജീവിച്ച ചരിത്രമല്ല അദ്ദേഹത്തിനുള്ളത്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ ‘പുതുയുഗ യാത്ര’യിലൂടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും നേരിട്ടെത്തി കശുവണ്ടി തൊഴിലാളികളുടെയും കച്ചവടക്കാരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ നെഞ്ചേറ്റിയ നേതാവാണ് വി.ഡി. സതീശൻ. ആ ജനകീയ പൾസ് അറിഞ്ഞതുകൊണ്ടാണ്, തിരഞ്ഞെടുപ്പിന് മുൻപ് ‘100 പ്ലസ് സീറ്റുകൾ നേടി യു.ഡി.എഫ് വരും’ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. അന്ന് വർഗീയ വിഷം തുപ്പുന്ന നാറിയ നാക്കുമായി പൊതുവേദിയിൽ നിന്ന് സതീശനെ വെല്ലുവിളിച്ച വെള്ളാപ്പള്ളി നടേശനെപ്പോലുള്ള വർഗീയവാദികൾക്ക് മെയ് നാലിന് റിസൾട്ട് വന്നപ്പോൾ ജനങ്ങൾ നൽകിയ മറുപടിയാണ് ഈ 102 എന്ന മാന്ത്രിക സംഖ്യ!
യു.ഡി.എഫ് അധികാരത്തിൽ കയറുന്നത് തടയാൻ ഇവിടുത്തെ മാമാ മാധ്യമങ്ങളും ,സൈബർ സഖാക്കളും ചമച്ച കള്ളക്കഥകൾ എത്രയായിരുന്നു! വി.ഡി. സതീശൻ കറുത്ത കാറിൽ കയറില്ലെന്ന് പറഞ്ഞു, രമേശ് ചെന്നിത്തല രാജിവെയ്ക്കാൻ പോകുന്നു, കെ. സുധാകരൻ പുതിയ പാർട്ടി ഉണ്ടാക്കുന്നു ,എന്നിങ്ങനെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കോൺഗ്രസിനെ തകർക്കാൻ നോക്കിയവർക്കുള്ള കരണത്തേറ്റ അടിയാണ് ഇന്ന് വേദിയിൽ കണ്ട ഒത്തൊരുമ. ഈ വിജയത്തിന് പിന്നിൽ ചരടുവലിച്ച് കാര്യങ്ങൾ കൃത്യമാക്കിയ AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പങ്കിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ഹേട്രഡ് ക്യാമ്പയിൻ നടന്നെങ്കിലും, രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും വിശ്വസ്തനായ ആ കണ്ണൂരുകാരൻ അടിമുടി കറതീർന്നൊരു കോൺഗ്രസുകാരനാണെന്ന് തെളിയിച്ചു. തനിക്ക് വേണമെങ്കിൽ മുഖ്യമന്ത്രി പദത്തിനായി കടുംപിടുത്തം പിടിക്കാമായിരുന്നിട്ടും, പാർട്ടി തീരുമാനത്തെ ശിരസ്സാ വഹിച്ച്, 102 എം.എൽ.എമാരിൽ നിന്ന് പുതുമുഖങ്ങളും സീനിയേഴ്സും അടങ്ങുന്ന മനോഹരമായ ഒരു 21 അംഗ മന്ത്രിസഭയെ തർക്കങ്ങളില്ലാതെ രൂപീകരിക്കാൻ അദ്ദേഹം മുന്നിൽ നിന്നു. 'ഇവിടെ കെ.സി പക്ഷമെന്നോ സതീശൻ പക്ഷമെന്നോ ഇല്ല, ഇവിടെ കോൺഗ്രസുകാർ മാത്രമേയുള്ളൂ' എന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങളുടെ വായടപ്പിച്ചു. മുൻപ് ആലപ്പുഴയിൽ കാവി പുതപ്പിക്കാൻ നോക്കിയ സംഘപരിവാറിന്റെ തീവ്രവനിതാ മുഖമായ ശോഭാ സുരേന്ദ്രനെ വൻ ഭൂരിപക്ഷത്തിൽ തറപറ്റിച്ച് ജയിച്ചുകയറിയ അതേ വേണുഗോപാലാണ് ഈ മന്ത്രിസഭയുടെ ഒത്തൊരുമയ്ക്ക് പിന്നിലെ യഥാർത്ഥ ശില്പി.
. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാധാരണ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നേരിടേണ്ടി വന്ന ആഘാതങ്ങൾ ചെറുതല്ല. സെക്രട്ടേറിയറ്റിന് മുന്നിൽ വൻ സുരക്ഷാ കോട്ട തീർത്ത് കച്ചവടക്കാരെയും കോർപ്പറേറ്റുകളെയും മാത്രം അകറ്റി നിർത്തി, സാധാരണക്കാരെ പടിക്കുപുറത്ത് നിർത്തിയ ഒരു മുഖ്യമന്ത്രിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ 'കടക്ക് പുറത്ത്' എന്ന് ആട്ടിയോടിച്ച, വൈകിട്ട് ആറുമണിക്ക് വന്നിരുന്ന് ഭാഗവത പാരായണം പോലെ തനിക്ക് തോന്നിയത് മാത്രം വിളിച്ച് പറഞ്ഞ് ജനങ്ങളുടെ ചോദ്യങ്ങളുടെ വായ് മൂടിക്കെട്ടിയ ഏകാധിപത്യ ഭരണം! കരിങ്കൊടി കാണിച്ചാൽ പോലും ഭീകരവാദികളെപ്പോലെ നേരിട്ട, ജനാധിപത്യ മൂല്യങ്ങളെ തകർത്ത പോലീസ് രാജായിരുന്നു പിണറായിയുടേത്. സമര രംഗത്തിറങ്ങിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് കുട്ടികളെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് അതിനെ 'രക്ഷാപ്രവർത്തനം' എന്ന് ന്യായീകരിച്ച ക്രൂരത നമ്മൾ കണ്ടതാണ്. അങ്ങനെ അന്ന് തലയ്ക്കടിയേറ്റ എ.ഡി. തോമസ് എന്ന ചെറുപ്പക്കാരൻ ഇന്ന് ആലപ്പുഴയിൽ നിന്ന് ജയിച്ച് നിയമസഭയിൽ എത്തിയിരിക്കുന്നത് ഈ അടിച്ചമർത്തലിനുള്ള ജനങ്ങളുടെ മറുപടിയാണ്.
ഇനി ആ അടഞ്ഞു കിടന്ന സെക്രട്ടേറിയറ്റിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിടും. ഇ.എം.എസും, എ.കെ. ആന്റണിയും, ഉമ്മൻചാണ്ടിയും കാത്തുസൂക്ഷിച്ച, ജനങ്ങളെ കേൾക്കുന്ന ആ പഴയ ജനാധിപത്യ ശൈലി വി.ഡി. സതീശൻ തിരിച്ചുപിടിക്കും. ആശുപത്രികളിൽ സൂചിയോ നൂലോ മരുന്നോ ഇല്ലാത്ത അവസ്ഥ പരിഹരിച്ച് മോർച്ചറിയിലായ ആരോഗ്യരംഗത്തെ തിരിച്ചുപിടിക്കുക എന്നതായിരിക്കും ഈ സർക്കാരിന്റെ ആദ്യ ദൗത്യം. പഴയ സർക്കാർ ചെയ്ത തെറ്റുകൾ പറഞ്ഞ് നടക്കാൻ ഈ സർക്കാരിന് ആറുമാസത്തെ ഹണിമൂൺ പീരിയഡ് മാത്രമേയുള്ളൂ. ഏഴാം മാസം മുതൽ ജനങ്ങൾക്ക് കൃത്യമായ വികസനവും നീതിയും എത്തിച്ചു കൊടുക്കാൻ ഈ സർക്കാരിന് ബാധ്യതയുണ്ട്.
ജനം ടിവി പോലുള്ള സംഘപരിവാർ ചാനലുകൾ പച്ച പരവതാനി വിരിച്ച സ്റ്റേഡിയം എന്ന് പറഞ്ഞ് വർഗീയത ആളിക്കത്തിക്കാൻ നോക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന് മുസ്ലിം ലീഗ് ജയിച്ചുവന്ന സീറ്റുകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാരുണ്ടാകുമ്പോൾ ഇവിടുത്തെ വർഗീയവാദികൾക്ക് പൊള്ളുന്നത് സ്വാഭാവികമാണ്. എന്നാൽ മതേതര കേരളം വോട്ട് ചെയ്തത് ജാതിയും മതവും നോക്കിയല്ല. മുസ്ലിം ഭൂരിപക്ഷമുള്ള തിരൂരിൽ ജയിച്ചത് വി.എസ്. ജോയി എന്ന ക്രൈസ്തവ യുവനേതാവാണ്! കൊച്ചിയിൽ ജയിച്ചത് മുഹമ്മദ് ഷിയാസാണ്. ഇവിടെ ജാതിയോ മതമോ അല്ല, മറിച്ച് ജനങ്ങൾക്ക് ഒരൊറ്റ മനസ്സേ ഉണ്ടായിരുന്നുള്ളൂ—അത് പിണറായിയുടെ ഏകാധിപത്യത്തിൽ നിന്ന് മോചനം നേടുക എന്നത് മാത്രമായിരുന്നു.
ഈ രാഷ്ട്രീയ മാറ്റത്തെ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പുതിയ വി.ഡി. സതീശൻ സർക്കാരിന് ആശംസകൾ നേർന്നു കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, ജനനായകൻ രാഹുൽ ഗാന്ധിയും നേരിട്ടെത്തി സാക്ഷ്യം വഹിച്ച ഈ ചരിത്ര മുഹൂർത്തം ഓരോ യു.ഡി.എഫ് പ്രവർത്തകന്റെയും പോരാട്ടവീര്യത്തിന്റെ വിജയമാണ്. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരുണ്ട നാളുകൾ അവസാനിച്ചു, ഇനി വരുന്നത് ജനങ്ങളെ കേൾക്കുന്ന ജനകീയ സർക്കാരിന്റെ കാലമാണ്.
.
