രാവണേശ്വരത്ത് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വൻ കവർച്ച

ലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തണ്ണോട്ട് മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന ഭണ്ഡാരക്കവർച്ച പ്രദേശത്ത് നടുക്കമുണ്ടാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 2-ന് രാത്രിയോടെയാണ് സംഭവം. ക്ഷേത്രനടപ്പന്തലിൽ സുരക്ഷിതമായി സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ്, ഭണ്ഡാരത്തിലുണ്ടായിരുന്ന മുഴുവൻ ചില്ലറനാണയങ്ങളും അതേപടി ഉപേക്ഷിച്ച് നോട്ടുകൾ മാത്രമെടുത്താണ് സ്ഥലംവിട്ടത്. ഏകദേശം മുപ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികൾ ചന്ദേര പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും മാസം മുൻപും ഈ ഭണ്ഡാരം കല്ല് ഉപയോഗിച്ച് തകർക്കാൻ ശ്രമം നടന്നിരുന്നതായി ഭാരവാഹികൾ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാരും ഭക്തജനങ്ങളും ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *