സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിച്ച പ്രഭുദേവയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നർത്തകരിലൊരാളായ പ്രഭുദേവ സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിച്ചതിന് പിന്നാലെ വ്യാപകമായ ട്രോളുകളും വിമർശനങ്ങളും. പ്രഭുദേവയുടെ ഗുരുവായ ഉഡുപ്പി ലക്ഷ്മി നാരായണന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന ഒരു പരിപാടിയിലാണ് താരം ഭരതനാട്യം അവതരിപ്പിച്ചത്. ഈ നൃത്തപ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് താരത്തിന്റെ പ്രകടനത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയത്.

ഭരതനാട്യത്തിലെ അടവുകൾ കൃത്യമല്ലെന്നും താരത്തിന്റെ മുഖഭാവങ്ങൾ മോശമാണെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം. ക്ലാസിക്കൽ ഡാൻസിനെ ഇങ്ങനെ അപമാനിക്കരുതെന്നും, ആധുനിക നൃത്തരൂപങ്ങൾ വഴങ്ങുന്നവർക്ക് ക്ലാസിക്കൽ ഡാൻസ് നന്നായി ചെയ്യാൻ കഴിയണമെന്നില്ലെന്നുമൊക്കെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. സിനിമാ സീരിയൽ നടൻ സഞ്ജീവിന്റെ ഭാര്യയും നർത്തകിയുമായ പ്രീതിയും പ്രഭുദേവയുടെ നൃത്തത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു രംഗത്തെത്തി.ക്ലാസിക്കൽ നൃത്തം മാത്രമാണ് നിരന്തരം തെറ്റായി അവതരിപ്പിക്കപ്പെടുന്നതെന്നും, പ്രഭുദേവയെപ്പോലൊരു ഇതിഹാസ താരം ഇത്രയും വലിയൊരു തെറ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും പ്രീതി കുറിച്ചു. ഈ അവസരം ഭരതനാട്യത്തിൽ പരിശീലനം നേടിയ മറ്റേതെങ്കിലും കലാകാരന് നൽകരുതായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, പൂർണ്ണ പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഗുരുവിനുള്ള ആദരസൂചകമായാണ് അദ്ദേഹം ഭരതനാട്യം അവതരിപ്പിച്ചതെന്നും, അതൊരു ഔപചാരിക ഭരതനാട്യ വേദിയല്ലെന്നുമാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പ്രഭുദേവയെ പരിഹസിക്കുന്നതിന് മുൻപ് വർഷങ്ങളായി ഇന്ത്യൻ നൃത്ത രംഗത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ ഓർക്കണമെന്നും ആരാധകർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *