ജോസഫ്’, ‘ശിക്കാർ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ ഒടിടിയിലെത്തി. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂർ ധർമടം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
റോഷനൊപ്പം ബൈജു സന്തോഷ്, വിനീത് തട്ടിൽ, സയാമി ഖേർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ടെലിവിഷൻ താരം നിഖിൽ കെ. മേനോനും ഷാജി മാറാടും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
തലശ്ശേരി, മുംബൈ ഉൾപ്പെടെ 5 വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. മണികണ്ഠൻ അയ്യപ്പ സംഗീതവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഗാനരചയിതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ചിത്രം ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ട്രെൻഡിംഗാണ്.
