അടുക്കളയിൽ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യമായ ഗ്രാമ്പൂവിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.രാവിലെ വെറുംവയറ്റിൽ ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് സൗഖ്യമേകും. പത്തു ദിവസം തുടർച്ചയായി ഇത്തരത്തിൽ ഗ്രാമ്പൂ വെള്ളം കുടിച്ചാൽ എന്തൊക്കെ ആരോഗ്യഗുണങ്ങളാവും ലഭിക്കുക എന്നറിയാം.
ദഹനം മെച്ചപ്പെടുത്താൻ ഗ്രാമ്പൂ ചേർത്ത വെള്ളം സഹായിക്കും. ഉമിനീരിന്റെ ഉൽപാദനം വർധിക്കുകയും ഇത് ഭക്ഷണം വിഘടിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഗ്രാമ്പൂ വെള്ളം പതിവായി കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ, വയറു കമ്പിക്കൽ, മലബന്ധം ഇവ അകറ്റാൻ സഹായിക്കും.ആന്റിഓക്സിഡന്റുകൾ ഗ്രാമ്പൂവിൽ ധാരാളമുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. പതിവായി ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് ജലദോഷം, ചുമ ഇവ വരാനുള്ള സാധ്യത കുറയ്ക്കും.
ഗ്രാമ്പൂവിന് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് വായയുടെ ആരോഗ്യം മെച്ചപ്പെടുത്തും. .വായ്നാറ്റം അകറ്റുകയും മോണയ്ക്കുണ്ടാകുന്ന വീക്കത്തിനും പല്ലുകൾക്കുണ്ടാകുന്ന വേദനയും അസ്വസ്ഥതയ്ക്കും ആശ്വാസമേകുകയും ചെയ്യും.
ഗ്രാമ്പൂ വെള്ളം ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പൂവെള്ളം സഹായിക്കും..ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഗ്രാമ്പൂവിൽ യൂെജനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും സന്ധിവേദനയ്ക്ക് ആശ്വാസമേകാനും ഗ്രാമ്പൂ സഹായിക്കും.
ഗ്രാമ്പുവിന്റെ അത്ഭുത ഗുണങ്ങൾ;
