ഓം’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്!

നുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന, അമരൻ സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ‘ഓം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സായ് അഭ്യങ്കർ സംഗീതം നൽകി ആലപിച്ച ‘അളകാ ലവാ’ എന്ന ഗാനത്തിന്റെ അൺപ്ലഗ്ഗ്ഡ് പതിപ്പാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റോകേഷ് ആണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഓമിനുണ്ട്. 2018-ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നത്. ധനുഷിനൊപ്പം ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതിനുപുറമെ, നസീറുദ്ദീൻ ഷായും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 1994-ൽ പുറത്തിറങ്ങിയ ‘പൊന്തൻമാട’ എന്ന ചിത്രത്തിന് ശേഷം 32 വർഷത്തെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിയും നസീറുദ്ദീൻ ഷായും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നത്.രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ഓം ചാപ്റ്റർ 1: ഉധിരം: ദി ബ്ലഡ് വുഡ്’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. ധനുഷിന്റെ കരിയറിലെ 55-ാമത്തെ ചിത്രമായ ‘ഓം’, അദ്ദേഹത്തിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഓം, ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *