സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു..

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് ആഭ്യന്തര ഉൽപാദനത്തെ പ്രതിസന്ധിയിലാക്കുന്നു. . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 361 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടാകുന്നത്.ഞായറാഴ്‌ചത്തെ കണക്കനുസരിച്ച്‌ കെഎസ്‌ഇബിയുടെ ഡാമുകളിലാകെ 30.91 ശതമാനം വെള്ളമാണ്‌ ശേഷിക്കുന്നത്. ഇത് 1279.599 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ മാത്രമേ തികയൂ.കഴിഞ്ഞ വർഷം ഇതേ ദിവസം 1641.424 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം ഉണ്ടായിരുന്നു.ഏറ്റവും കുറഞ്ഞ നീരൊഴുക്ക് രേഖപ്പെടുത്തിയ 2016-–17ന് ശേഷമുള്ള കുറഞ്ഞ ജലനിരപ്പാണ് ഇപ്പോഴുള്ളത്.2024ൽ ഇതേ ദിവസത്തെ കണക്കനുസരിച്ച്‌ 1513.958 ദശലക്ഷം യൂണിറ്റും ​2023ൽ 1463.776ദശലക്ഷം യൂണിറ്റും വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം ഡാമുകളിൽ ഉണ്ടായിരുന്നു.

ജലനിരപ്പ് താഴുന്നതിനിടെ പ്രതിദിന വൈദ്യുതി ഉപഭോഗം 115.075 ദശലക്ഷം യൂണിറ്റായി ഉയർന്നു.വൈകുന്നേരങ്ങളിലെ ആവശ്യകത 5770 മെഗാവാട്ടായി തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *