പുതിയ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ

രാജ്യത്തെ ട്രെയിൻ യാത്രികർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ സേവനം ഉറപ്പാക്കാൻ റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള 40 വർഷം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഘട്ടംഘട്ടമായി മാറ്റി പകരം അത്യാധുനിക സംവിധാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഈ വരുന്ന ഓഗസ്റ്റ് മാസം മുതൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

1986-ലാണ് ഇന്ത്യൻ റെയിൽവേയിൽ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ നാല് ദശാബ്ദങ്ങൾക്കിടയിൽ പല സാങ്കേതിക മാറ്റങ്ങളിലൂടെയും ഈ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് 2002-ൽ ഇന്റർനെറ്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചതോടെ ടിക്കറ്റ് വിതരണ രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടായത്. നിലവിൽ രാജ്യത്തെ 88 ശതമാനം ടിക്കറ്റ് ബുക്കിംഗും ഓൺലൈൻ വഴിയാണ് നടക്കുന്നത്. റെയിൽവേയുടെ എല്ലാ സേവനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘റെയിൽ വൺ’ ആപ്പിന് നിലവിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *