ശബരിമല ആചാര സംരക്ഷണ വാഗ്ദാനം ലംഘിച്ച് വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ജയദീപ് ഗുപ്ത നടത്തിയ വാദങ്ങള്‍ അയ്യപ്പഭക്തരെയും മുഴുവന്‍ വിശ്വാസി സമൂഹത്തെയും ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവയാണ്.വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍, ഇപ്പോള്‍ യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ ഭാഗത്ത് നിന്നുകൊണ്ട് കോടതിയില്‍ വാദിക്കുന്നത് ഇരട്ടത്താപ്പാണ്. .തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദികളില്‍ പ്രഖ്യാപിച്ചത് ശബരിമലയിലെ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു..എന്നാല്‍ ഇന്നലെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ട വാദങ്ങള്‍ ആ വാഗ്ദാനത്തിന്റെ പൂര്‍ണമായ ലംഘനമാണ്. ഇത് സമൂഹത്തോടും വിശ്വാസികളോടും നടത്തിയ രാഷ്‌ട്രീയ വഞ്ചനയാണ്…
വിശ്വാസികളെ വഞ്ചിച്ചു, സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയം: എസ്.ജെ.ആര്‍. കുമാര്‍.
