ഞാൻ ഇല്ലെങ്കിൽ കാണാമായിരുന്നു : ഓപ്പറേഷൻ സിന്ദൂരിൽ ഞാൻ ഇടപെട്ടില്ലെങ്കിൽ ഷെഹ്ബാസ് ഷെരീഫിനെ ഇന്ത്യ തീർത്തേനെയെന്ന് ട്രംപ്

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ താൻ നടത്തിയ ഇടപെടലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ജീവൻ രക്ഷിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ‘ഓപ്പറേഷൻ സിന്ദൂരിൽ’ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഏകദേശം 35 ദശലക്ഷം ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്.“എന്റെ ഭരണത്തിന്റെ ആദ്യ 10 മാസത്തിനുള്ളിൽ ഞാൻ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഞാൻ ഉൾപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധം ഉണ്ടാകുമായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഉൾപ്പെടെ ഏകദേശം 35 ദശലക്ഷം ആളുകൾ മരിക്കുമായിരുന്നു,” ട്രംപ് പറഞ്ഞു.ഇസ്രായേൽ-ഹമാസ് സംഘർഷം, ഇറാൻ-ഇസ്രായേൽ സംഘർഷം, ഈജിപ്ത്-എത്യോപ്യ തർക്കം, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, സെർബിയ-കൊസോവോ സംഘർഷം, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സംഘർഷം, അർമേനിയ-അസർബൈജാൻ സംഘർഷം, കംബോഡിയ-തായ്‌ലൻഡ് സംഘർഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ തനിക്ക് പങ്കുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *