കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് കപ്പല്‍ശാലയില്‍ നിര്‍മിച്ച യുദ്ധക്കപ്പലായ ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനയില്‍ ഉള്‍പ്പെടുത്തി. ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങില്‍, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠിയാണ് കപ്പല്‍ കമ്മിഷന്‍ ചെയ്തത്.ശത്രുക്കളുടെ അന്തര്‍വാഹിനികളെ തുരത്താനും തകര്‍ക്കാനും ശേഷിയുള്ള കപ്പല്‍ നാവികസേനയുടെ കരുത്ത് കൂട്ടും. ആഴം കുറഞ്ഞ ഭാഗങ്ങളില്‍ പോലും യഥേഷ്ടം പായാന്‍ കഴിയുന്ന കപ്പലിന് 77 മീറ്റര്‍ നീളമുണ്ട്. ഡോള്‍ഫിന്‍ ഹണ്ടര്‍ എന്നാണ് ഓമനപ്പേര്. സെന്‍സറുകളും സോണാറുകളും മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ കഴിയുന്ന ആധുനിക ഉപകരണങ്ങളും ഭാരം കുറഞ്ഞ ടോര്‍പിഡോകളും കപ്പല്‍വേധ റോക്കറ്റുകളും ഇതിലുണ്ട്.
തീരദേശ നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനും കഴിയും. 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയുണ്ട്. കര്‍ണാടകയിലെ കാര്‍വാറിലുള്ള ദ്വീപിന്റെ പേരാണ് ഇട്ടിരിക്കുന്നത്. തമിഴ്‌നാട് പോണ്ടിച്ചേരി കടല്‍ മേഖലകളിലാകും ഇത് സ്ഥാനം പിടിക്കുക. ഇത്തരം 16 യുദ്ധക്കപ്പലുകളാണ് നിര്‍മിക്കുന്നത്. അവയില്‍ നാലാമത്തെയാണ് ഇത്.
ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനക്ക്
