വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍. ആദ്യഘട്ട ഗുണഭോക്താക്കള്‍ക്കായി നീക്കിവെച്ച സോണ്‍ ഒന്നിലെ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. …..ചൂരല്‍മല സ്വദേശി നൗഫലിന് അനുവദിച്ച എട്ടാം നമ്പര്‍ വീടിന്റെ മേല്‍ക്കൂരയിലാണ് ആദ്യം വിള്ളല്‍ കണ്ടെത്തിയത്.നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിള്ളലില്‍ ലീക്ക് പ്രൂഫ് അടിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത വീടുകളിലും വിള്ളലുകള്‍ കണ്ടെത്തിയത്.ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അത്യാധുനിക വീടുകളാണ് നിര്‍മിക്കുന്നതെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെ, നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ വീടുകളില്‍ വിള്ളല്‍ കണ്ടത് ദുരിതബാധിതരില്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്…….

Leave a Reply

Your email address will not be published. Required fields are marked *