അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പൊലീസിന്‍റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഒരീടുമില്ലാതെ ബാങ്കിങ് നൂലാമാലകളില്ലാതെ ഒരൊറ്റ ക്ലിക്കിൽ പണം അക്കൌണ്ടിലെത്തിക്കുന്ന വായ്പ്പ ആപ്പുകൾ. വമ്പൻ പലിശ, തിരിച്ചടവ് തെറ്റിയാൽ ഇടതടവില്ലാതെ ഭീഷണി, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കൽ. മോഹവലയിൽപ്പെട്ട് ഒടുവിൽ ജീവിതം അവസാനിപ്പിക്കുന്നവർ. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.
കൂടുതൽ ഇരകൾ മലപ്പുറത്ത്, അഞ്ചിൽ ഒരാൾ സ്ത്രീ, ലോൺ ആപ്പുകൾ 3 വർഷത്തിനിടെ കേരളത്തിൽ നിന്നും തട്ടിയത് 70 കോടി; ഞെട്ടിക്കുന്ന കണക്ക്
