ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം..

ഒമാൻ കടലിൽ ഇറാന്റെ വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ഒമാൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. നേരത്തെ ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ചിരുന്നു……തങ്ങളുടെ ചരക്ക് കപ്പലായ ‘തൂസ്ക’ പിടിച്ചെടുത്തതിന് നേരിട്ടുള്ള പ്രതികാരമായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി…….ത്ര ഡ്രോണുകളാണ് അയച്ചതെന്നോ അമേരിക്കൻ കപ്പലുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല……അമേരിക്കയുടെ പ്രകോപനത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഇറാന്റെ സൈനിക കമാൻഡായ ഖാതം അൽ-അൻബിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *