ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ട്വീണ ജോർജ്

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ഒരു ‘ഓസ്കാർ ലെവൽ’ അഭിനയത്തിന്റെ തിരശ്ശീല വീഴുകയാണ്. നിങ്ങള്ക്ക് ഓർമ്മയുണ്ടോ? കണ്ണൂർ റെയിൽവേ സ്റ്റേഷൻ, കരിങ്കൊടി പ്രതിഷേധം, പിന്നാലെ നമ്മുടെ ആരോഗ്യ മന്ത്രി വീണ ജോർജ് നേരെ ആശുപത്രിയിലേക്ക്! കഴുത്തിന് വലിയ പരിക്കേറ്റു, വധശ്രമം നടന്നു എന്നൊക്കെ പറഞ്ഞ് നാടാകെ സിംപതി തരംഗം ഉണ്ടാക്കാൻ നോക്കിയ ആ സംഭവം. അന്ന് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പറഞ്ഞതാണ് ഇതൊരു വെറും നാടകമാണെന്ന്. ഇപ്പോഴിതാ, അത് അക്ഷരംപ്രതി സത്യമായിരിക്കുന്നു. അതും മന്ത്രി സ്വന്തം മൊഴിയിലൂടെ തന്നെ അത് സമ്മതിച്ചിരിക്കുന്നു!”നമുക്ക് ഒന്ന് പുറകോട്ട് പോകാം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. എന്തായിരുന്നു അന്നത്തെ പുകിൽ! മന്ത്രിക്ക് നേരെ ആക്രമണം നടന്നു, കഴുത്തിന് മാരകമായി പരിക്കേറ്റു എന്ന് പറഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ അഡ്മിറ്റ് ആകുന്നു. മുഖ്യമന്ത്രി നേരിട്ട് വരുന്നു, മറ്റ് മന്ത്രിമാർ വരുന്നു… കേരളത്തിലെ മാധ്യമങ്ങൾ ഇത് വലിയ ബ്രേക്കിംഗ് ന്യൂസ് ആക്കുന്നു. ‘വധശ്രമം’ (IPC 307) എന്ന കടുത്ത വകുപ്പാണ് പോലീസ് അന്ന് ചുമത്തിയത്. പാവം കുറച്ച് പിള്ളേർ രണ്ടാഴ്ചയോളം ജയിലിൽ കിടന്നു. വോട്ട് തട്ടാൻ വേണ്ടി സർക്കാർ മെഷിനറി മുഴുവൻ ഉപയോഗിച്ച് നടത്തിയ ആ നാടകം ഓർക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്.”
അന്ന് പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനുകൾ ഒന്ന് പരിശോധിക്കണം. ‘കഴുത്തിലെ കശേരുക്കൾക്ക് വേദന’, ‘തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണം’… കേട്ടാൽ തോന്നും ഏതോ വലിയ ആയുധം കൊണ്ട് വെട്ടേറ്റതാണെന്ന്. എന്നാൽ സത്യമെന്തായിരുന്നു? ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ, അവിടെയുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയിലോ, എന്തിന് സിസിടിവി ദൃശ്യങ്ങളിൽ പോലും ഒരു ആയുധവും ആരും കണ്ടിട്ടില്ല! ഐസിയുവിൽ കിടന്ന മന്ത്രി തൊട്ടടുത്ത ദിവസം സ്വന്തം കാറിൽ സുഖമായി വീട്ടിലേക്ക് പോകുന്ന കാഴ്ചയും നമ്മൾ കണ്ടു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം വകുപ്പിന് കീഴിലുള്ള ആശുപത്രിയെപ്പോലും ഇങ്ങനെ ഉപയോഗിക്കാമോ എന്നതാണ് ചോദ്യം
ഇപ്പോൾ വോട്ടെടുപ്പൊക്കെ കഴിഞ്ഞു. ഇനി കള്ളം പറഞ്ഞിട്ട് കാര്യമില്ല എന്ന് മന്ത്രിക്കറിയാം. അതുകൊണ്ട് അന്വേഷണ സംഘത്തിന് മുന്നിൽ മന്ത്രി ഇപ്പോൾ മൊഴി മാറ്റിയിരിക്കുന്നു. ‘അതൊരു ഉന്തും തള്ളും മാത്രമായിരുന്നു’ എന്ന്! അപ്പോൾ ആ വധശ്രമം എവിടെ പോയി? ആയുധം എവിടെ പോയി? ഗൺമാൻ കൊടുത്ത ആ കള്ളപ്പരാതിക്ക് എന്ത് സംഭവിച്ചു? ബിജെപി അന്ന് ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി നടത്തിയ ഈ നാടകം ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്.”
അധികാരത്തിൽ ഇരിക്കുമ്പോൾ നിയമത്തെയും പോലീസിനെയും എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മന്ത്രിയുടെ ഈ ‘കഴുത്ത് വേദന’ രാഷ്ട്രീയം കേരളം തിരിച്ചറിയണം. രാഷ്ട്രീയ എതിരാളികളെ വധശ്രമക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ കാണിച്ച ആ ആവേശം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാണിച്ചിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ.
ഇവിടെയാണ് നമ്മൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെക്കുറിച്ച് സംസാരിക്കേണ്ടത്.
തന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് നേരെ വധശ്രമം നടന്നു എന്ന് കേട്ട പാതി കേൾക്കാത്ത പാതി, അന്വേഷണം പോലും പൂർത്തിയാകുന്നതിന് മുമ്പ് ഇതിനെ ‘ഗുണ്ടാ ആക്രമണം’ എന്ന് വിളിച്ച് ആക്രോശിച്ചത് മുഖ്യമന്ത്രിയാണ്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഇദ്ദേഹമാണോ അതോ എകെജി സെന്ററിലിരിക്കുന്ന തിരക്കഥാകൃത്തുക്കളാണോ?
ഒരു പെറ്റിക്കേസ് എടുക്കേണ്ട സ്ഥാനത്താണ് പാവം പിള്ളേർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. പോലീസിനെക്കൊണ്ട് കള്ളമൊഴി പറയിപ്പിക്കാനും, ഇല്ലാത്ത ആയുധം തിരക്കഥയിൽ തിരുകിക്കയറ്റാനും ആഭ്യന്തര വകുപ്പ് കാണിച്ച ആവേശം ഒന്ന് കാണേണ്ടതായിരുന്നു. പിണറായി വിജയൻ ഭരിക്കുമ്പോൾ പോലീസ് എന്നത് പാർട്ടി ഗുണ്ടകളെ സംരക്ഷിക്കാനും പ്രതിപക്ഷത്തെ അടിച്ചമർത്താനുമുള്ള ഒരു ഉപകരണം മാത്രമായി മാറിയിരിക്കുന്നു.
മുഖ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ച ആ ‘വിസിറ്റിംഗ് സീൻ’ ഉണ്ടല്ലോ… അത് ശരിക്കും ആ നാടകത്തിന് ഒരു ഔദ്യോഗിക പരിവേഷം നൽകാനായിരുന്നു. മുഖ്യമന്ത്രിയുടെ ഒത്താശയോടെയല്ലാതെ ഇത്ര വലിയൊരു കള്ളക്കേസ് പോലീസിന് ചമയ്ക്കാൻ കഴിയില്ല. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തു എന്നത് ഭയാനകമായ കാര്യമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പിണറായി വിജയൻ, സ്വന്തം മൂക്കിന് താഴെ നടക്കുന്ന ഈ പകൽക്കൊള്ളയ്ക്ക് എന്ത് മറുപടിയാണ് നൽകാനുള്ളത്?”

Leave a Reply

Your email address will not be published. Required fields are marked *