ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; ……

ബംഗാളിലെ മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയത്.സംസ്ഥാനത്ത് ബിജെപി തരംഗമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിനെ ടിഎംസി നശിപ്പിച്ചുവെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ബംഗാളിലെ ചിത്രം ഇപ്പോൾ പൂർണ്ണമായും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും തരംഗം താഴെത്തട്ടിലേക്ക് എത്തിയിരിക്കുന്നു. .ടിഎംസി പശ്ചിമ ബംഗാളിനെ നശിപ്പിച്ച രീതി തിരുത്താൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾ മനസ്സിലാക്കി. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *