തിരുവനന്തപുരം, അമ്പൂരിയിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാമാണ് കൊല്ലപ്പെട്ടത്. മകൻ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇന്നലെ ഷാനുവിന്റെ വിവാഹവാർഷികമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി എല്ലാവരും മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നത്തിൽ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ ഷാനു അമ്മാവനായ വർഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുത്തേറ്റ് അമ്മാവൻ വർഗീസ് ചികിത്സയിലാണ്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു;
