ആറളത്ത് ജനങ്ങൾക്ക് ഭീഷണിയായി ‘കെഎം ഒന്ന്’, നിരന്തര നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

കണ്ണൂരിലെ ആറളം ഫാമിൽ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആനയുടെ ആക്രമണ ഭീഷണി ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഉപ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എസ് ഈശ്വരനും ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്. ‘കെഎം ഒന്ന്’ എന്ന ആന ആറളം ഫാമിലെ ജനങ്ങൾക്കാകെ ഭീഷണിയായിരിക്കുകയാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *