സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പവന് 1160 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം പവന് 360 രൂപയും ഗ്രാമിന് 45 രൂപയും വർദ്ധിച്ചതോടെ, ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായും ഗ്രാമിന് 14,660 രൂപയായും ഉയർന്നു. ഇന്നലെ രാവിലെ 1,16,120 രൂപയായിരുന്ന പവൻ വില വൈകുന്നേരത്തോടെ 1,16,920 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെയും വർദ്ധനവ്. സ്വർണത്തിനൊപ്പം വെള്ളി വിലയും ഉയർന്നിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും ഒരു പവന് 2850 രൂപയുമാണ് വിപണി വില. മെയ് 13-ന് കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കം കൂട്ടിയതിനെത്തുടർന്ന് ഒറ്റയടിക്ക് 10,200 രൂപയോളം വർദ്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപയിൽ സ്വർണവില എത്തിയിരുന്നു. അതിനുശേഷം വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു! 24 മണിക്കൂറിനിടെ പവന് 1160 രൂപ വർദ്ധിച്ചു
