കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു;

സോഷ്യൽ മീഡിയയിൽ തരംഗമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചു എന്ന രീതിയിൽ പ്രചരിച്ച പരാമർശത്തിന് പിന്നാലെയാണ് ഈ പരിഹാസ കൂട്ടായ്മ രൂപീകരിച്ചത്. എന്നാൽ വ്യാജ ബിരുദം സമ്പാദിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സിജെപി എന്ന സോഷ്യൽ മീഡിയയിൽ ട്രെൻ്റിങ് ആയി മാറിയ കൂട്ടായ്മക്ക് അഭിജീത്ത് ദീപ്കെ രൂപം കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *