ജിയോയുടെ പുത്തൻ ‘ഒടിടി പാസ്’!

റ്റ റീചാർജിൽ വിനോദത്തിന്റെ വലിയൊരു ലോകം തുറന്നുനൽകിക്കൊണ്ട് റിലയൻസ് ജിയോയുടെ പുതിയ ‘ജിയോ ഒടിടി പാസ്’ എത്തി. 200 രൂപയ്ക്ക് 15 ഒടിടി പ്ലാറ്റ്‌ഫോമുകളും അധിക ഡാറ്റയും ലഭ്യമാകുന്ന ഈ പ്ലാൻ സിനിമ-സീരീസ് പ്രേമികൾക്ക് വലിയ ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്. വിനോദത്തോടൊപ്പം തന്നെ ഹൈസ്പീഡ് ഇന്റർനെറ്റും ഉറപ്പാക്കുന്ന ഒരു ആഡ്-ഓൺ പ്ലാനാണിത്. നിലവിൽ സജീവമായ ഒരു ബേസ് പ്ലാൻ ഉള്ളവർക്ക് മാത്രമേ ഈ പാസ് ഉപയോഗിക്കാൻ സാധിക്കൂ.

200 രൂപയ്ക്ക് 28 ദിവസത്തെ കാലാവധി. പ്രൈം വീഡിയോ (മൊബൈൽ), ജിയോഹോട്ട്‌സ്റ്റാർ, സോണി ലൈവ്, സീ5 തുടങ്ങി 15 പ്രീമിയം ആപ്പുകൾ. പരസ്യങ്ങളില്ലാത്ത വീഡിയോ ആസ്വദിക്കാൻ യൂട്യൂബ് സബ്‌സ്‌ക്രിപ്ഷനും ഇതിന്റെ ഭാഗമാണ്. 30 ജിബി ഹൈസ്‌പീഡ് ഡാറ്റ. 5ജി ഫോണും കവറേജും ഉള്ളവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. ജിയോ ടിവി വഴി 1000-ലധികം ചാനലുകൾ സൗജന്യമായി കാണാം.

Leave a Reply

Your email address will not be published. Required fields are marked *