300 കോടി ക്ലബ്ബിൽ സൂര്യയുടെ ‘കറുപ്പ്’; 

തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സൂര്യ നായകനായെത്തിയ മാസ് കൊമേഴ്‌സ്യൽ എന്റർടൈനർ ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം നേടിയ ചിത്രം ഇതിനകം തന്നെ ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. സമീപകാല ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ സൂര്യയ്ക്ക് ഈ ചിത്രത്തിന്റെ വിജയം കരിയറിലെ ഏറ്റവും വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.

പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം വിദേശ വിപണിയിൽ നിന്ന് മാത്രം ചിത്രം 79 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളിൽ നിന്ന് മാത്രം ഇതിനകം ഒരു കോടിയിലധികം ടിക്കറ്റുകൾ വിറ്റുപോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ചിത്രത്തിന്റെ ഡിജിറ്റൽ-സാറ്റലൈറ്റ് അവകാശങ്ങൾ വൻ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശവും, സീ തമിഴ് സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.കറുപ്പ്’ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. മുൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വേറിട്ട മേക്കോവറിലാണ് ഇരുവരും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആര്‍ ജെ ബാലാജി ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിറ്റ് ഗാനങ്ങളിലൂടെ തരംഗമായി മാറിയ യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കർ ആണ്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *