പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇ.ഡി;

വെള്ളിയാഴ്ച (ഒക്‌ടോബർ 23) കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരായില്ലെങ്കിൽ കർശന തുടർനടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. ഹാജരാകാത്ത പക്ഷം വീണ്ടും സമൻസ് അയക്കുന്നതടക്കമുള്ള നിയമപരമായ നടപടികളിലേക്ക് ഇ.ഡി കടന്നേക്കുമെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ സ്പെഷ്യൽ ഡയറക്ടർ, സോണൽ അഡീഷണൽ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ നാളെ (ഒക്‌ടോബർ 21) കൊച്ചിയിലെത്തും. കേസിന്റെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചിയിൽ ഉന്നതതല അവലോകന യോഗവും ചേരുന്നുണ്ട്. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. പിണറായി വിജയൻ ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ വീണ്ടും സമൻസ് നൽകാനാണ് ഇ.ഡിയുടെ പ്രഥമ നീക്കം.എന്നാൽ തുടർച്ചയായി സമൻസ് നൽകിയിട്ടും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിച്ച് നിയമനടപടികൾ കർശനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ പിണറായി വിജയന്റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പിണറായിയിൽ നിന്ന് കൂടുതൽ വിവരങ്ങളും വ്യക്തതയും ശേഖരിച്ചശേഷം മാത്രമേ വീണയെ വിളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് ഇ.ഡി കടക്കൂ.

Leave a Reply

Your email address will not be published. Required fields are marked *