ഇന്ത്യ സഖ്യത്തിന് ഇന്ന് നിർണായക ദിനം, നേരിട്ട് വിമർശിക്കാൻ സിപിഎം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തിൽ ഇന്ന് നിർണായക ദിനം. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ സഖ്യത്തിന്‍റെ മുന്നോട്ട് പോക്കിൽ നിർണായകമാകും.ഘടകക്ഷികളുടെ അതൃപ്തി തുടരുന്നതിനിടെയാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നത്. സഖ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന നിർണ്ണായക യോഗം ഇന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരും. 23 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അവകാശപ്പെടുമ്പോഴും, സഖ്യത്തിനുള്ളിലെ അതൃപ്തികൾ മറനീക്കി പുറത്തുവരികയാണ്.

കോൺഗ്രസ് മുൻകൈ എടുത്ത് വിളിച്ചുചേർത്ത യോഗം വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും, സഖ്യത്തിനുള്ളിലെ അതൃപ്തികൾ വെല്ലുവിളിയാവുകയാണ്. പ്രത്യേകിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്തുകൊണ്ട് തന്നെ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *