ജനാധിപത്യ ഇന്ത്യയിൽ ജനവിധിയിലൂടെ ഒരു ഭരണകൂടം അധികാരത്തിലേറിയാൽ, അടുത്ത അഞ്ചുവർഷം ആ സർക്കാരിനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കുക എന്നതാണ് രാഷ്ട്രീയ മര്യാദ. എന്നാൽ, നേരിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വോട്ടുകുത്തി തോൽപ്പിച്ച് മൂലയ്ക്കിരുത്തുമ്പോൾ, കുറുക്കുവഴികളിലൂടെയും അണിയറയിലെ കള്ളക്കളികളിലൂടെയും രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാൻ നോക്കുന്ന ചില ‘അതിമോഹികളായ’ രാഷ്ട്രീയക്കാരുടെ നാടായി മാറിയോ ഡൽഹി? അതെ എന്ന് അടിവരയിട്ടു പറയുന്ന വാർത്തകളാണ് രാജ്യതലസ്ഥാനത്തുനിന്നും ഇപ്പോൾ പുറത്തുവരുന്നത്.
ഒരു വശത്ത് രാജ്യത്ത് യാതൊരുവിധ രാഷ്ട്രീയ അടിത്തറയോ കൃത്യമായ നയങ്ങളോ ഇല്ലാതെ, കേവലം സോഷ്യൽ മീഡിയയിലെ റീലുകളിലും ട്രോളുകളിലും മാത്രം അസ്തിത്വമുള്ള ‘കോക്രോച്ച് ജനതാ പാർട്ടി’ അഥവാ സിജെപി എന്നൊരു വിചിത്ര സംഘടന പെട്ടെന്നൊരു ദിവസം പൊട്ടിമുളയ്ക്കുന്നു. അവർ ഡൽഹിയുടെ തെരുവിൽ വന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു ‘പാറ്റ പ്രതിഷേധം’ സംഘടിപ്പിക്കുന്നു. എന്നാൽ ഈ നാടകത്തിന്റെ ക്ലൈമാക്സ് എന്താണെന്നറിയണമെങ്കിൽ ഇതിന്റെ തൊട്ടുപിന്നാലെ വന്ന ആം ആദ്മി പാർട്ടിയുടെ പരമാധികാരി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന കേൾക്കണം. “ഇന്ത്യയിൽ ഉടൻ തന്നെ മറ്റൊരു പ്രധാനമന്ത്രി വരും” എന്നാണ് പുള്ളിക്കാരന്റെ പുതിയ പ്രവചനം!
അടുത്തൊരു പൊതുതെരഞ്ഞെടുപ്പ് നടക്കാൻ 2029 വരെ സമയമുണ്ടെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാമെന്നിരിക്കെ, ഭരണഘടനയെയും ജനവിധിയെയും വെല്ലുവിളിച്ചുകൊണ്ട് കെജ്രിവാൾ നടത്തുന്ന ഈ ‘പ്രധാനമന്ത്രി മോഹം’ കേവലമൊരു രാഷ്ട്രീയ കോമാളിത്തമല്ല. മറിച്ച്, രാജ്യത്തെ പുതിയ തലമുറയെ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിച്ച്, തെരുവിൽ ഒരു ‘ജെൻസി കലാപം’ അഴിച്ചുവിട്ട്, അതിലൂടെ രാജ്യത്തെ സമാധാനാന്തരീക്ഷം തകർത്ത് കേന്ദ്രത്തിലെ ശക്തമായ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഭീകരമായ ഒരു അട്ടിമറി അജണ്ടയാണ്.
വലിയ വിപ്ലവകാരികളെന്ന വ്യാജേന ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഈ ‘പാറ്റ പാർട്ടി’യുടെ മുഖമൂടി ഇപ്പോൾ കൂടെനിന്നവർ തന്നെ വലിച്ചുകീറിക്കഴിഞ്ഞു. ഈ അട്ടിമറി രാഷ്ട്രീയത്തിന്റെ അണിയറക്കഥകളും നമുക്ക് ഒന്ന് പരിശോധികാം
സുഹൃത്തുക്കളേ, നമ്മൾ വിചാരിക്കുന്നതിലും എത്രയോ വലിയ കെണികളാണ് ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് നേരെ ചിലർ ഒരുക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; ഇവിടെ ചില പ്രത്യേക തരത്തിലുള്ള ചരടുവലികൾ നടക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പുകമറ സൃഷ്ടിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ഈ വിചിത്ര കൂട്ടായ്മ. രാഷ്ട്രീയത്തിൽ നിലപാടുകൾ വേണം, പ്രത്യയശാസ്ത്രങ്ങൾ വേണം, ജനകീയ അടിത്തറ വേണം എന്നൊക്കെയാണ് നമ്മൾ ഇതുവരെ കേട്ടിട്ടുള്ളത്. എന്നാൽ അതൊന്നുമില്ലാതെ, കേവലം ട്രോളുകളും മീമുകളും മാത്രം അസ്തിത്വമാക്കി മാറ്റിയ ഈ ‘പാറ്റ പാർട്ടി’ കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ഡൽഹിയിൽ വലിയ രീതിയിൽ ഒരു പ്രതിഷേധ നാടകം സംഘടിപ്പിക്കുകയുണ്ടായി. യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും ഒരേയൊരു രക്ഷകരായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് തെരുവിൽ വലിയ രീതിയിൽ ബഹളമുണ്ടാക്കിയ ഇവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് അപ്പോൾ തന്നെ രാഷ്ട്രീയ നിരീക്ഷകർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ വന്ന് ഡൽഹിയിൽ ഇത്രയും വലിയൊരു പ്രതിഷേധം സംഘടിപ്പിക്കാൻ ഇവർക്ക് എവിടുന്ന് ഫണ്ട് ലഭിച്ചു എന്ന ചോദ്യത്തിന് അധികം വൈകാതെ തന്നെ മറുപടിയും കിട്ടി.
ഈ പ്രതിഷേധങ്ങളുടെ ചൂടാറും മുൻപ് തന്നെയാണ് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ തന്റെ പതിവ് നാടകീയതയോടെ രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യക്കാരുടെ മരണത്തിനും അപമാനത്തിനും പ്രതികാരം ചെയ്യുന്ന ശക്തനായ ഒരു പ്രധാനമന്ത്രി ഉടൻ തന്നെ രാജ്യത്തുണ്ടാകും എന്നായിരുന്നു കെജ്രിവാളിന്റെ പരസ്യമായ വെല്ലുവിളി നിറഞ്ഞ വാക്കുകൾ. ഇവിടെയാണ് കെജ്രിവാൾ എന്ന രാഷ്ട്രീയക്കാരന്റെ ബാലിശമായ ചിന്തകളും അതിമോഹവും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശക്തമായ എൻഡിഎ സർക്കാർ രാജ്യത്ത് കൃത്യമായ ജനവിധിയിലൂടെ ഭരണം തുടരുമ്പോൾ, അടുത്തൊരു പൊതുതെരഞ്ഞെടുപ്പ് നടക്കാൻ 2029 വരെ കാത്തിരിക്കണമെന്ന് ഈ രാജ്യത്തെ ഏതൊരു പൗരനും അറിയാം. എന്നാൽ ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തിക്കൊണ്ട് “രാജ്യത്ത് ഉടൻ മറ്റൊരു പ്രധാനമന്ത്രി വരും” എന്ന് കെജ്രിവാൾ തട്ടിവിടുമ്പോൾ അത് കേട്ട് ചിരിക്കണോ അതോ പരിഹസിക്കണോ എന്ന് ജനങ്ങൾ തന്നെ തീരുമാനിക്കണം. മൂന്നാം വട്ടവും ജനങ്ങളുടെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി, രാജ്യത്തെ ശക്തമായ വികസന പാതയിലൂടെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ജനപ്രീതിയെയും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നേരിടാൻ തനിക്ക് കഴിയില്ല എന്ന് കെജ്രിവാളിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഡൽഹിയിൽ കുറച്ചുപേരെ ഇറക്കി ഇത്തരം കോമാളിത്തരങ്ങൾ കാണിച്ച് മോദി സർക്കാർ വീഴുമെന്ന കെജ്രിവാളിന്റെ കണക്കുകൂട്ടൽ.
വസ്തുതകൾ പരിശോധിച്ചാൽ ഈ പറയുന്ന പാറ്റ പാർട്ടിയുടെ ചരടുവലികൾക്ക് പിന്നിൽ ആം ആദ്മി പാർട്ടിയുടെ കൈകൾ കൃത്യമായി കാണാൻ സാധിക്കും. ഇതൊരു സ്വതന്ത്ര സമരമല്ല, മറിച്ച് രാജ്യത്തെ യുവാക്കളെയും ‘ജെൻസി’ (Gen-Z) തലമുറയെയും വൈകാരികമായി ഇളക്കിവിട്ട് തെരുവിലിറക്കി വലിയൊരു ആഭ്യന്തര കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ തന്ത്രമാണ്. ആ ആഭ്യന്തര കലാപത്തിലൂടെ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനും, അതുവഴി നരേന്ദ്ര മോദി സർക്കാരിനെ അസ്ഥിരപ്പെടുത്തി അധികാരം കൊതിക്കുന്ന കെജ്രിവാളിന് വഴിതുറക്കാനുമുള്ള ഒരു “രഹസ്യ രാഷ്ട്രീയ പദ്ധതി” മാത്രമാണിത്. പുതിയ മാർഗങ്ങളിലൂടെയും ഓൺലൈൻ പുകമറകളിലൂടെയും രാജ്യത്തെ പ്രതിപക്ഷ ഇടം മൊത്തമായി കൈക്കലാക്കാനുള്ള ഈ ഉപശാലാ നീക്കത്തെ ജനങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അധികാരക്കസേര മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ഗൂഢാലോചനകൾ ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ വലിയൊരു അപമാനമാണ്.
എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും സത്യം ഒടുവിൽ പുറത്തുവരുമല്ലോ. ഈ വിപ്ലവ പ്രസ്ഥാനം വെറുമൊരു കെണിയാണെന്നും ഇതിന് പിന്നിൽ എഎപിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും മനസ്സിലാക്കിയതോടെ ഇതിനെ തുടക്കത്തിൽ പിന്തുണച്ചവർ തന്നെ ഇപ്പോൾ നാണംകെട്ട് പിന്മാറുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ആശിഷ് ജോഷിയുടെ നിലപാട്. തുടക്കത്തിൽ ഈ ക്യാമ്പയിനെ അനുകൂലിച്ച അദ്ദേഹം, ഈ പ്രസ്ഥാനത്തിന്റെ പോക്കിൽ സംശയം തോന്നി ഇതിന്റെ സംഘാടകനായ ദിപ്കെയ്ക്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ പരസ്യമായ ഒരു വെല്ലുവിളി നടത്തി. ഈ പ്രസ്ഥാനം യഥാർത്ഥത്തിൽ സ്വതന്ത്രമാണോ അതോ ആം ആദ്മി പാർട്ടിയുമായി ഇതിന് എന്തെങ്കിലും രഹസ്യ ബന്ധമുണ്ടോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. താൻ രാഷ്ട്രീയമായി തികച്ചും നിഷ്പക്ഷനായ വ്യക്തിയാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും രഹസ്യ അജണ്ടയുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ ചോദ്യത്തിന് മുന്നിൽ കൃത്യമായ മറുപടിയില്ലാതെ സംഘാടകർ ഉരുണ്ടുകളിച്ചപ്പോൾ, ഈ കള്ളക്കളി മനസ്സിലാക്കി ആശിഷ് ജോഷി ഈ കൂട്ടായ്മയ്ക്കുള്ള തന്റെ പിന്തുണ പരസ്യമായി പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അതോടെ ഈ സംഘടനയുടെ നിഷ്പക്ഷത എന്ന മുഖമൂടിയാണ് അവിടെ അഴിഞ്ഞുവീണത്.സുഹൃത്തുക്കളെ, നമ്മൾ കാര്യങ്ങളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ ഒരു കാര്യം വളരെ വ്യക്തമാണ്. എന്തുകൊണ്ടാണ് ഈ പറയുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും വലിയ അസഹിഷ്ണുത? അതിന്റെ ഉത്തരം വളരെ ലളിതമാണ്. നരേന്ദ്ര മോദി എന്ന ഭരണാധികാരിക്ക് കീഴിൽ രാജ്യം കൈവരിച്ച അസാധ്യമായ വികസന കുതിപ്പും, ലോകരാജ്യങ്ങൾക്ക് മുന്നിൽ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന സമാനതകളില്ലാത്ത ആദരവും അംഗീകാരവും ഇവർക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ പരസ്യമായ രഹസ്യം! അമേരിക്കയും യൂറോപ്പും അറബ് രാജ്യങ്ങളും ഉൾപ്പെടെയുള്ള ലോകശക്തികൾ ഇന്ന് ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആദരവോടെയാണ് നോക്കിക്കാണുന്നത്. ലോകത്തെവിടെയൊരു പ്രതിസന്ധിയുണ്ടായാലും അവിടെ പരിഹാരത്തിനായി ഭാരതത്തിന്റെ ഇടപെടൽ ആഗോള നേതാക്കൾ ആവശ്യപ്പെടുന്നു.
