ജി സുധാകരനെതിരെ നിയമനടപടിയുമായി സിപിഐഎം;

ജി സുധാകരൻ എംഎൽഎയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ജി സുധാകരന് വക്കീൽ നോട്ടീസ് അയച്ചു. സിപിഐഎം നേതാവ് വി.ജി. വിഷ്ണുവാണ് നോട്ടീസ് അയച്ചത്.

ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’, ‘കഞ്ചാവ് കടത്തുകാർ’ എന്നിങ്ങനെ വിശേഷിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് നോട്ടീസിൽ പറയുന്നു. സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ നേതാക്കളെയും സാധാരണ പാർട്ടി പ്രവർത്തകരെയും അപമാനിക്കുന്ന പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടിരിക്കുന്നത്.പാർട്ടിയും സുധാകരനും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെ, നിയമനടപടിയെന്ന നിലയിലേക്ക് തർക്കം വളരുന്നത് ഇതാദ്യമാണ്. തങ്ങളുടെ മുതിർന്ന നേതാക്കളെ ആക്ഷേപിക്കുന്നത് ഇനി കണ്ടുനിൽക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് പാർട്ടി ഇതിലൂടെ നൽകുന്നത്. പ്രസംഗം പിൻവലിച്ച് ജി സുധാകരൻ മാപ്പ് പറയുമോ അതോ നിയമനടപടികളുമായി മുന്നോട്ട് പോകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *