മു​ഖ്യന് നേരേ വിമർശനവുമായി മുഹമ്മദ്‌ റിയാസ്!

ൽഹിയിലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഐക്യദാർഢ്യ പരിപാടികൾക്കെതിരെ എടുത്ത കേസുകൾ ഉടനടി പിൻവലിക്കണമെന്ന് മുഹമ്മദ്‌ റിയാസ് ആവശ്യപ്പെട്ടു. സിജെപി സമര വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശന്റേത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച റിയാസ്, ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തപ്പോൾ അദ്ദേഹം ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും വിമർശിച്ചു.

നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും, ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾക്ക് ഫാക്ട് ചെക്ക് നടത്തേണ്ട അവസ്ഥ ഉണ്ടാകുന്നതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *