ഉത്തർപ്രദേശിൽ കനത്ത മഴ; 

ത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ നൂറ്റാണ്ട് പഴക്കമുള്ള വീട് തകർന്നു വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹുലിയിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിൽ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ഇവർക്ക് മേൽ പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണതെന്ന് പൊലീസ് വ്യക്തമാക്കി. അപകടവിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിച്ചേരുകയും ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *