ജനപ്രിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രശസ്തമായ എസ് സീരീസ് തിരിച്ചെത്തിക്കുന്നു. 2019-ൽ വിപണിയിലിറങ്ങിയ വിവോ S1-ന്റെ പിൻഗാമിയായി വിവോ S2 ഇന്ത്യയിൽ അവതരിപ്പിച്ചു. 7,050mAh വൻ ബാറ്ററി, 1.5K കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ പ്രോസസർ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഓഗസ്റ്റ് 11 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിക്കും. സിൽക്ക് വൈറ്റ്, സഫയർ ബ്ലൂ, റീഗൽ ബ്രോൺസ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
8GB RAM+ 128GB സ്റ്റോറേജ് 39,999, 8GB RAM + 256GB സ്റ്റോറേജ് 49,999 രൂപയാണ് വില. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾക്കും യു.പി.ഐ ഇടപാടുകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്. കൂടാതെ 10 ശതമാനംവരെ എക്‌സ്‌ചേഞ്ച് ബോണസ്, 15 മാസം വരെ സീറോ ഡൗൺപേയ്‌മെന്റ് ഇ.എം.ഐ സൗകര്യം, 1 വർഷത്തെ സൗജന്യ എക്‌സ്റ്റെൻഡഡ് വാറന്റി എന്നിവയും ലഭിക്കും. 6.83 ഇഞ്ച് 1.5K 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ. 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ,
