കേരളത്തിൽ സ്വർണ വില താഴ്ന്നു, 

സംസ്ഥാനത്ത് തുടർച്ചയായി വർധിച്ചുവന്ന സ്വർണവിലയിൽ ഒടുവിൽ ആശ്വാസകരമായ ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില സർവകാല റെക്കോർഡുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടിരുന്നത്. എന്നാൽ, ഇതിന് വിരാമമിട്ടുകൊണ്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ന് കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,930 രൂപയും, ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, സ്വർണ വിലയിൽ കുറവുണ്ടായെങ്കിലും വെള്ളി വിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. നിലവിൽ കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, 10 ഗ്രാമിന് 2,450 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *