ബെംഗളൂരു-കണ്ണൂർ ഓണം സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ

ണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 20 ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ, ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര നടത്തുന്നത്. ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽനിന്ന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന വടക്കൻ കേരളത്തിലുള്ളവർക്ക് ഈ പുതിയ സ്പെഷ്യൽ ട്രെയിൻ വലിയൊരു ആശ്വാസമാകും. ട്രെയിനിനുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 20ന് രാത്രി 10:30-ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12:50-ന് കണ്ണൂരിൽ എത്തിച്ചേരും. മടക്കയാത്രയിൽ ഓഗസ്റ്റ് 21-ന് വൈകിട്ട് 4:10-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) അടുത്ത ദിവസം രാവിലെ 6:00 മണിക്ക് ബെംഗളൂരു കന്റോൺമെന്റിൽ തിരിച്ചെത്തും.കെ.ആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും. 16 സ്ലീപ്പർ ക്ലാസ് കോച്ചുകളും 5 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടെ ആകെ 23 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക. ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്ന് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *