കുവൈത്തിൽ സ്വകാര്യ ഫാർമസികൾക്ക് പുതിയ ചട്ടങ്ങൾ;

കുവൈത്തിലെ സ്വകാര്യ ഫാർമസികളുടെ ലൈസൻസിങ്, മരുന്നുകളുടെ വിതരണം എന്നിവ സംബന്ധിച്ച് പുതിയ ചട്ടങ്ങളും കർശന നടപടിക്രമങ്ങളും ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം, മരുന്നുകളുടെ സൂക്ഷിപ്പ്, ഡോർ-സ്റ്റെപ്പ് ഡെലിവറി, ജീവനക്കാരുടെ തൊഴിൽപരവും മേൽനോട്ടപരവുമായ ഉത്തരവാദിത്തങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ നിയമാവലിയാണ് പുതിയ ഉത്തരവിലൂടെ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്നത്. കുവൈത്തി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവർക്ക് ഫാർമസി ലൈസൻസ് അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ ഫാർമസി ലൈസൻസിന്റെ കാലാവധി നാല് വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് നൽകൽ, പുതുക്കൽ, ഫാർമസിയുടെ സ്ഥാനം അല്ലെങ്കിൽ വിസ്തീർണം മാറ്റൽ, പുതിയ ഗോഡൗണുകൾ കൂട്ടിച്ചേർക്കൽ, ഫാർമസി താൽക്കാലികമായോ ശാശ്വതമായിയോ അടച്ചുപൂട്ടലും പുനരാരംഭിക്കലും, ഇതിനാവശ്യമായ പരിശോധനകളും യോഗ്യതകളും അംഗീകാരങ്ങളും തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ഉത്തരവിലൂടെ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *