സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് എന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണത്തിനുണ്ടായ വിലയിടിവാണ് നിലവിൽ കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണവും ഒപ്പം കല്യാണ സീസണും അടുത്തെത്തി നിൽക്കുന്ന ഈ വേളയിൽ സ്വർണ വിലയിലെ മാറ്റങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്.സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വിപണിയിലെ വില. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഓഗസ്റ്റ് 13-ന് രാവിലെ 1,13,760 രൂപയായിരുന്ന പവൻ വില ഉച്ചയോടെ 1,12,640 രൂപയായി കുറഞ്ഞിരുന്നു. ഒടുവിൽ ഓഗസ്റ്റ് 14 ആയ ഇന്ന് പവൻ വില വീണ്ടും താഴ്ന്ന് 1,12,120 രൂപയിലാണ് എത്തിനിൽക്കുന്നത്.
