ഇന്ത്യക്കാരന്റെ ഒരൊറ്റചോദ്യം; ഓടിയൊളിച്ച്പാക്കികൾ

‘നിങ്ങൾ ഇത് എന്ന് അവസാനിപ്പിക്കും?’ യുഎൻ ആസ്ഥാനത്ത് വിറച്ച് പകച്ച് നിൽക്കുകയാണ് പാക്ക് പ്രധാനമന്ത്രി… ചോദ്യശരങ്ങളിൽ ഒന്നിനും മറുപടിയില്ലാതെ ഷെഹ്ബാസ് ഷെരീഫ്…… ഭീകരവാദത്തിന് മാത്രം പേര് കേട്ട ഒരു രാജ്യത്തിന് ഇതിലും വലിയ അപമാനം വേറെ എന്താണ് കിട്ടാനുള്ളത്? ലോകരാഷ്ട്രങ്ങളുടെ മുന്നിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞെത്തുന്ന പാകിസ്ഥാന്റെ യഥാർത്ഥ മുഖം വീണ്ടും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അഴിഞ്ഞുവീണിരിക്കുകയാണ്.

ഭീകരവാദത്തെക്കുറിച്ചും ഇരുപത്തിയാറിലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ കൊടുംചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടി ഒളിച്ചോടിയിരിക്കുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ പാക്ക് പ്രധാനമന്ത്രിയെ യുഎൻ ആസ്ഥാനത്തിന്റെ കവാടത്തിലാണ് മാധ്യമപ്രവർത്തകർ വട്ടമിട്ടുപിടിച്ചത്.

എന്നാൽ ചോദ്യങ്ങളുടെ ചൂടറിഞ്ഞ അദ്ദേഹം ഒരക്ഷരം മിണ്ടാൻ തയ്യാറാകാതെ പതറിമാറുകയായിരുന്നു.
ഇന്ത്യൻ വാർത്താ ഏജൻസിയായ aniയുടെ റിപ്പോർട്ടർമാരാണ് യുഎൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടയിലും മടങ്ങുന്നതിനിടയിലും ഷെഹ്ബാസ് ഷെരീഫിന് നേരെ മൂർച്ചയുള്ള ചോദ്യങ്ങൾ എറിഞ്ഞത്.

യുഎൻ ആസ്ഥാനത്തേക്ക് ഗൗരവത്തിൽ പ്രവേശിക്കുമ്പോൾ, പ്രധാനമന്ത്രി, ഭീകരവാദികൾക്ക് ഒളിവുസങ്കേതം ഒരുക്കുന്നത് നിങ്ങൾ എന്ന് അവസാനിപ്പിക്കും എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഈ ശക്തമായ ചോദ്യം കേട്ട ഭാവം പോലും നടിക്കാതെ ഷെരീഫ് തിടുക്കത്തിൽ അകത്തേക്ക് നടന്നു നീങ്ങുകയായിരുന്നു……. എന്നാൽ കഥ അവിടെ തീർന്നില്ല… യോഗത്തിന് ശേഷം പുറത്തേക്ക് മടങ്ങുമ്പോഴും മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വിടാൻ തയ്യാറായിരുന്നില്ല. ലഷ്കറെ തയ്യിബ തലവൻ ഹാഫിസ് സയീദിനെ വിചാരണ ചെയ്യാൻ പാക്കിസ്ഥാൻ എപ്പോഴാണ് തയ്യാറാകുക എന്നതായിരുന്നു രണ്ടാമത്തെ ഞെട്ടിക്കുന്ന ചോദ്യം.

ഈ ചോദ്യത്തിനും മറുപടി നൽകാൻ നട്ടെല്ല് കാണിക്കാതെ അദ്ദേഹം സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ അവിടെനിന്നും വേഗത്തിൽ സ്ഥലം വിടുകയായിരുന്നു. ലോക മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്, ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിച്ചു നടക്കുന്ന പാക്ക് പ്രധാനമന്ത്രിയുടെ ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് തരംഗമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ വേദിയിൽ വെച്ച് ഇന്ത്യ പാക്കിസ്ഥാനെതിരെ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടിരുന്നത്. അതിർത്തികടന്നുള്ള ഭീകരവാദവും അയൽരാജ്യങ്ങളുടെ ഭൂമി കൈയടക്കാനുള്ള കുടിലമോഹങ്ങളും പൂർണ്ണമായും അവസാനിപ്പിച്ച്, കടുത്ത കടക്കെണിയിൽ വീണുപോയ സ്വന്തം സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണമെന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞൻ ശക്തമായി തുറന്നടിച്ചത്.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനെതിരെ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് യുഎൻ ആസ്ഥാനത്തു വെച്ച് മാധ്യമപ്രവർത്തകരിൽ നിന്നും പാക്ക് പ്രധാനമന്ത്രിക്കു ഇത്തരത്തിലുള്ള വൻ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.
ഹാഫിസ് സയീദിനെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്, എപ്പോഴാണ് ആ കൊടും ഭീകരനെ നിയമത്തിന് മുന്നിൽ വിചാരണ ചെയ്യുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ യുഎൻ വേദിയിൽ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ശ്വാസം മുട്ടിച്ചു.

എന്നാൽ മാധ്യമപ്രവർത്തകർ ചോദിച്ച ഈ കൃത്യമായ ചോദ്യങ്ങൾക്ക് ഒരക്ഷരം പോലും മറുപടി നൽകാതെ മുഖം തിരിച്ചുനടക്കുകയാണ് ഷെഹ്ബാസ് ഷെരീഫ് ചെയ്തത്. ഈ ഒരു മൗനത്തിലൂടെ പാക്ക് പ്രധാനമന്ത്രി പറയാതെ തന്നെ ഒരു വലിയ സത്യം ലോകത്തോട് വിളിച്ചുപറയുകയാണ്; തങ്ങളാണ്, അതായത് പാക്ക് സർക്കാർ തന്നെയാണ് തങ്ങളുടെ മണ്ണിൽ ഭീകരരെ സംരക്ഷിക്കുന്നതും അവരെ പാലൂട്ടി വളർത്തുന്നതും എന്ന് ഈ മൗനം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഷെഹ്ബാസ് ഷെരീഫിന് യുഎൻ വേദിയിൽ വെച്ച് നാക്കുപിഴ സംഭവിക്കുകയും ഉള്ളതെല്ലാം അദ്ദേഹം വിളിച്ചുകൂവുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം വായിൽ നിന്നുതന്നെയാണ് ആ വലിയ സത്യം പുറത്തുവന്നത്. പാകിസ്ഥാനിലെ ഭീകരരെ പാലൂട്ടി വളർത്തുന്നത് ഭരണകൂടം തന്നെയാണ് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.

ഭീകരവാദികളെ സ്വന്തം മണ്ണിൽ നിയന്ത്രിച്ചു നിർത്താൻ തങ്ങൾ പല വഴികളും സ്വീകരിക്കുന്നുണ്ട് എന്നതായിരുന്നു ഷെഹ്ബാസ് ഷെരീഫ് അന്ന് യുഎൻ വേദിയിൽ വ്യക്തമാക്കിയത്. പാക് സൈന്യം ഭീകരരെ ലക്ഷ്യമിട്ട് കർശന നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ, ആ ഭീകരർ പൊട്ടിത്തെറിച്ച് ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ വൻ നഗരങ്ങളിലേക്ക് വ്യാപിച്ചേനെ എന്ന വിചിത്രമായ ന്യായീകരണമാണ് ഷെഹ്ബാസ് ഷെരീഫ് ആ വേദിയിൽ പറഞ്ഞത്.

അതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു രീതിയിൽ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് ഒരു മറുപടി പോലും പറയാനില്ലാതെ മൗനം പാലിച്ച് നടന്നുപോകേണ്ടി വന്നത്. ഇതോടുകൂടി ഭീകരർക്ക് എല്ലാ രീതിയിലുമുള്ള ഔദ്യോഗിക സഹായങ്ങളും നൽകുന്നത് പാക്ക് സർക്കാർ തന്നെയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ അടക്കം അടിവരയിട്ട് ഉറപ്പിച്ചു കഴിഞ്ഞു.

ഭീകരവാദത്തെക്കുറിച്ചും മുംബൈ ഭീകരാക്രമണ കേസ് പ്രതി ഹാഫിസ് സയീദിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അടിപതറി നിന്നുകൊണ്ട് നാണക്കേടോടെ മുഖം തിരിച്ചു പോകേണ്ട ഗതികേടിലാണ് ഇന്ന് പാക്കിസ്ഥാൻ എത്തിനിൽക്കുന്നത്.
നിരോധിത ഭീകര സംഘടനയായ ലഷ്കറെ തയ്യിബയുടെ സ്ഥാപകനായ ഹാഫിസ് സയീദ് ജമ്മു കാശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി അടുത്തിടെ ഒരു പാക്ക് പുരോഹിതൻ പോലും രംഗത്ത് വന്നിരുന്നു.

ജമ്മു കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ ലഷ്കറെ തയ്യിബയ്ക്കും അതിന്റെ സ്ഥാപകനായ ഹാഫിസ് സയീദിനുമുള്ള നേരിട്ടുള്ള പങ്കിനെ കുറിച്ചുള്ള ഇന്ത്യയുടെ വാദങ്ങളെ പൂർണ്ണമായി ശരിവെക്കുന്നതായിരുന്നു ആ പുരോഹിതന്റെ വാക്കുകൾ. ഈ വാക്കുകളെല്ലാം നിലനിൽക്കെയാണ് ഇത്തരത്തിലുള്ള ഒരു ചോദ്യം പാക്ക് പ്രധാനമന്ത്രിക്ക് നേരെ ഉയർന്നു വന്നത്. എന്നാൽ ഇതിനെല്ലാം തന്നെ പാക്ക് സർക്കാർ ഒരക്ഷരം പോലും മിണ്ടാതെ അവിടെനിന്നും മുഖം തിരിക്കുന്ന ഒളിച്ചോട്ട നയമാണ് കാണിച്ചത്.

മുംബൈ ഭീകരാക്രമണ കേസിലെ മാസ്റ്റർ മൈൻഡ് ആണ് ഈ ഹാഫിസ് സയീദ്. ഇതിനു പുറമേ, ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകര ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരും പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ലഷ്കറെ തയ്യിബയുടെ ഉന്നത തലവന്മാരാണെന്ന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ കണ്ടെത്തിയിരുന്നു. പഹൽഗാം ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ ഹാഫിസ് സയീദിന്റെ പേര് കൃത്യമായി എടുത്ത് പറയുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര വേദിയിൽ വെച്ച് പാക്ക് പ്രധാനമന്ത്രിക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ ഒളിച്ചോടേണ്ടി വന്നത്. കൊടും ഭീകരനായിരുന്നിട്ടും ഹാഫിസ് സയീദിനെ സ്വന്തം മണ്ണിൽ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും ഒരടി പോലും പാക്കിസ്ഥാൻ പിന്നോട്ടു പോയിട്ടില്ല എന്നതാണ് ഈ മുഖം തിരിക്കലിലൂടെ വ്യക്തമായിരിക്കുന്നത്.

പാക്കിസ്ഥാന്റെ ഈ ഭീകരവാദ മുഖം ഇന്ന് ആഗോളതലത്തിൽ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഭീകരവാദത്തിന് തണൽ വിരിക്കുന്നവർക്ക് വരും നാടുകളിൽ ലോകത്തിന് മുന്നിൽ കൂടുതൽ തലകുനിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
അന്താരാഷ്ട്ര വേദികളിൽ പാക്കിസ്ഥാൻ നേരിടുന്ന ഈ ഒറ്റപ്പെടൽ അവരുടെ നയതന്ത്ര പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു.

സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുമെന്ന് ആവർത്തിച്ചു പറയുമ്പോഴും ഭീകരവാദത്തെ ഒപ്പം കൂട്ടുന്ന അവരുടെ ഇരട്ടത്താപ്പ് ഇന്ന് ആർക്കും മുന്നിൽ മൂടിവെക്കാൻ സാധിക്കാത്തവിധം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് ഭയന്നോടിയ ഷെഹ്ബാസ് ഷെരീഫിന്റെ ദൃശ്യങ്ങൾ ചരിത്രത്തിന്റെ ഏടുകളിൽ പാക്കിസ്ഥാന്റെ കറുത്ത മുഖത്തിന്റെ പ്രതീകമായി എക്കാലവും നിലനിൽക്കും.

ലോകരാഷ്ട്രങ്ങൾ ഓരോന്നായി പാക്കിസ്ഥാനെതിരെ തിരിയുന്ന ഈ നിർണായക ഘട്ടത്തിൽ, ഭീകരവാദത്തിന് കൂട്ടുനിൽക്കുന്ന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് ഈ സംഭവങ്ങൾ നൽകുന്നത്. ഇന്ത്യയുടെ ശക്തമായ നയങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു.

ഇനി എത്ര മൂടിവെക്കാൻ ശ്രമിച്ചാലും തങ്ങളുടെ മണ്ണിൽ വളരുന്ന ഭീകരവാദത്തിന്റെ വേരുകൾ ലോകത്തിന് മുന്നിൽ നിന്ന് ഒളിച്ചുവെക്കാൻ പാക്കിസ്ഥാന് ഇനി ഒരിക്കലും സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യുഎൻ ആസ്ഥാനത്ത് അരങ്ങേറിയ ഈ നാടകീയ സംഭവങ്ങൾ.

അതിനാൽ തന്നെ വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ മേൽ കൂടുതൽ സമ്മർദ്ദം അന്താരാഷ്ട്ര തലത്തിൽ രൂപപ്പെടുമെന്നും സാമ്പത്തികമായ ഉപരോധങ്ങളും ശക്തമായ നയതന്ത്ര ബഹിഷ്‌കരണങ്ങളും ഈ രാജ്യം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ലാത്തതിനാൽ ലോകം മുഴുവൻ ഇപ്പോൾ ഈ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങളെ അതീവ ഗൗരവത്തോടെയും ജാഗ്രതയോടെയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് എന്നതിൽ സംശയമേ ഇല്ല എന്ന് നമുക്ക് ഇതിലൂടെ പൂർണ്ണമായി മനസ്സിലാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *