സൈബർ വിവാദത്തിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ

തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും പോലീസ് കേസെടുക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ, സൈബറിടത്തിൽ സ്വന്തം പാർട്ടിയുടെ നേതാവിനെ അപമാനിക്കുന്നവർ സ്വയം ആത്മപരിശോധന നടത്തണം. രാഷ്ട്രീയ ജീവിതത്തിൽ സൈബറിടത്തിലും അല്ലാതെയുമായി നിരവധി ആക്രമണങ്ങൾ താൻ നേരിട്ടു കഴിഞ്ഞിട്ടുണ്ടെന്നും, ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കോൺഗ്രസുകാരനും തനിക്കെതിരെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെടരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശ വിനോദിനെ സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം, കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികളാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതികളിൽ രണ്ടു പേരുടെ പ്രൊഫൈൽ ചിത്രങ്ങൾ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ നേതൃമാറ്റ ചർച്ചകളുടെയും തർക്കങ്ങളുടെയും സമയത്താണ് കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *