തൃശൂർ പതിയാരം സെൻ്റ് ജോസഫ്‌സ് പള്ളി വികാരിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തുരിനെയാണ് (32) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്കു പള്ളിയിൽ കപ്യാർ എത്തിയപ്പോൾ, വൈദികൻ്റെ മുറി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. വൈദികൻ മുറി തുറക്കാത്ത വിവരം ട്രസ്‌റ്റി അംഗങ്ങളെ അറിയിക്കുകയായിരുന്നു.എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. ലിയോ പുത്തൂർ ആദ്യമായി ഇടവക വികാരിയായി സേവനം തുടങ്ങിയത് പതിയാരം സെന്റ് ജോസഫ് പള്ളിയിലായിരുന്നു.