അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ

മത്സരത്തിനിടെ അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ. അമ്പയറോടുള്ള തർക്കത്തിന് മാച്ച് ഫീയുടെ 10 % ക്രിക്കറ്റ് സാമഗ്രികൾ ദുരുപയോഗം ചെയ്തതിന് 20 % ആണ് പിഴ ചുമത്തിയത്.അങ്ങനെയാണ് മാച്ച് ഫീയുടെ 30% പിഴയായി ചുമത്തിയത്. കഴിഞ്ഞദിവസം നടന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിൽ തിരുപ്പുരും ദിന്ധിഗള്‍ ഡ്രാഗണ്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പയറോട് ചൂടായത്. ഔട്ട് വിധിച്ചതിന് പിന്നാലെ വനിതാ അമ്പയറോട് തര്‍ക്കിക്കുകയും ​ഗ്ലൗസ് വലിച്ചെറിയുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *