അനന്തപുരിയിൽ നടക്കുന്ന നാവിക സേനാ ദിനഘോഷത്തിന് മുഖ്യതിഥിയാകാൻ സർവ്വസൈന്യാധിപയായ രാഷ്ട്രപതി ദ്രൗപതി മുർമു എത്തും. ഡിസംബർ 3-ന് ഉച്ചശേഷം ശംഖുമുഖം ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്….ഇന്ത്യൻ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പരിപാടിക്ക് ആതിഥേയത്വം വഹിക്കും1971ലെ ഇന്ത്യ – പാക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്” എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണയ്ക്കായാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്.
നാവികസേനാ ദിനഘോഷത്തിന് വേദിയാകാൻ അനന്തപുരിയൊരുങ്ങി; രാഷ്ട്രപതി മുഖ്യതിഥിയാകും; ഡിസംബർ 3 ന് ശംഖുമുഖം ബീച്ചിൽ അഭ്യാസപ്രകടനം
