സംസ്ഥാനത്ത് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞ് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് എ.കെ. ബാലൻ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് നേതാക്കൾ തമ്മിൽ മത്സരമാണെന്നും അതിനായി അവർ ‘കൂടോത്രം’ വരെ നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ ബിജെപി ഒരു സീറ്റിലും വിജയിക്കില്ല. ലീഗിന്റെ അജണ്ടകൾ അവർ തന്നെ തീരുമാനിക്കട്ടെയെന്നും പുറത്തുനിന്നുള്ളവർ അതിൽ ഇടപെടേണ്ടതില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ നേരത്തെയും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. തന്റെ മണ്ഡലമായ ബേപ്പൂരിൽ ന്യൂനപക്ഷ വോട്ടർമാരുടെ വലിയ പിന്തുണയോടെ എൽഡിഎഫ് സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. കോഴിക്കോട് ജില്ലയിൽ ഇടതിന് വീഴ്ചകളുണ്ടാകില്ല. വടകര താലൂക്കിലെ കഴിഞ്ഞ തവണത്തെ വോട്ട് കുറവ് പരിഹരിക്കാൻ ആവശ്യമായ തിരുത്തലുകൾ മുന്നണി നടത്തിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു
എക്സിറ്റ് പോളുകൾ തള്ളി എ.കെ. ബാലൻ;
