ചൂട് കൂടുമ്പോൾ നിയന്ത്രണം വിടുന്നുണ്ടോ? മാനസികാരോഗ്യത്തെ വേനൽ ബാധിക്കുന്നത് ഇങ്ങനെ;

അതിശക്തമായ ചൂട് മനുഷ്യശരീരത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ .ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 1901ന് ശേഷം ഇന്ത്യ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്നായിരുന്നു 2025. ആഗോളതലത്തിൽ കഴിഞ്ഞ 11 വർഷങ്ങൾ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ കാലയളവാണിത്. 2026 ഫെബ്രുവരിയിൽ ഡൽഹിയിൽ താപനില സാധാരണയേക്കാൾ 7.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കെട്ടിടങ്ങളും കോൺക്രീറ്റ് റോഡുകളും പകൽ സമയത്തെ ചൂട് ആഗിരണം ചെയ്യുകയും…രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നത് നഗരങ്ങളിലെ രാത്രികാല താപനില വർധിപ്പിക്കുന്നു.ഇത് ശരീരത്തെ സാരമായി ബാധിക്കുന്നു.


∙ ചൂടും ശാരീരിക ആരോഗ്യവും

മനുഷ്യശരീരം ഒരു നിശ്ചിത താപനിലയിൽ പ്രവർത്തിക്കാൻ ഡിസൈൻ ചെയ്തിട്ടുള്ളതാണ് പരിധി ലംഘിക്കുമ്പോൾ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു..അമിതമായി വിയർക്കുന്നത് വഴി ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുമ്പോൾ പേശികളിൽ കഠിനമായ വേദനയും വലിവും അനുഭവപ്പെടുന്നു. ശരീര താപനില 38 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ തലകറക്കം, തലവേദന,ഓക്കാനം, അമിതമായ വിയർപ്പ് എന്നിവയുണ്ടാകുന്നു. ഏറ്റവും അപകടകരമായ അവസ്ഥയാണ്.ശരീര താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മിനിറ്റുകൾക്കുള്ളിൽ തകരാറിലാകാം.അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ഇത് മരണകാരണമായേക്കാം.

∙ മാനസികാരോഗ്യത്തെ ബാധിക്കുന്ന ചൂട്
ചൂട് കേവലം ശാരീരികമായ അസ്വസ്ഥത മാത്രമല്ല, മാനസികമായ അസ്വസ്ഥതകളും ഉണ്ടാക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. രാത്രിയിലെഉയർന്ന താപനില ഉറക്കത്തെ ബാധിക്കുന്നത് വഴി ദേശ്യം, ഏകാഗ്രതക്കുറവ് എന്നിവ ഉണ്ടാകുന്നു.ശരീരം നിരന്തരം താപസമ്മർദത്തിന് വിധേയമാകുമ്പോൾ ഉത്കണ്ഠയുടെ അളവ് വർധിക്കുന്നു. മാനസിക രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിൽ, ചൂട് മരുന്നുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യും.


∙ ശ്വസന പ്രശ്നങ്ങൾ

ഉഷ്ണതരംഗങ്ങൾ അന്തരീക്ഷത്തിലെ ഓസോൺ മലിനീകരണം വർധിപ്പിക്കുന്നു. ഇത് ശ്വാസകോശത്തിലെ ശ്വാസനാളങ്ങളെ പ്രകോപിപ്പിക്കുകയും ആസ്തമ, ചുമ തുടങ്ങി പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.


∙ പകർച്ചവ്യാധികളുടെ വ്യാപനം.
ചൂടുള്ള കാലാവസ്ഥ രോഗാണുക്കളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. കൊതുകുകളുടെ പ്രജനനം വർധിക്കുന്നതോടെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവ പടരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയിൽ ഭക്ഷണത്തിലും വെള്ളത്തിലും ബാക്ടീരിയകൾ വേഗത്തിൽ വളരുന്നു. ഇത് വയറിളക്കം, കോളറ, ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകുന്നു.

.വേനലിൽ ഇവ ശ്രദ്ധിക്കാം
1.ദാഹം തോന്നിയാലും ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.
2.രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക…

  1. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക..
    4.എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ (ഒആർഎസ്) എപ്പോഴും കരുതുക.
    5.അമിതമായ തലവേദന, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക.

Leave a Reply

Your email address will not be published. Required fields are marked *