വെയിൽ കനക്കുന്ന ഈ സമയത്ത് ശരീരത്തിന് ഏറ്റവും നല്ല ശീതള പാനീയമാണ് കരിക്കിൻ വെള്ളം. ദാഹം മാറുന്നതിന് പുറമേ, ആരോഗ്യത്തിനും വലിയൊരു പിന്തുണയാണ് ഇത്. എന്നാൽ നല്ല വെള്ളമുള്ള കരിക്ക് തിരഞ്ഞെടുക്കാൻ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ചില കരിക്കിൽ വെള്ളം തീരെ കാണില്ല മധുരവും ഉണ്ടാവില്ല. ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
നല്ല കരിക്ക് എങ്ങനെ തിരഞ്ഞെടുക്കാം?. പച്ചനിറം തിളങ്ങുന്ന കരിക്കുകളാണ് സാധാരണയായി കൂടുതൽ വെള്ളമുള്ളത്. മങ്ങിയതോ കറുത്ത പാടുകളുള്ളതോ ഒഴിവാക്കാം.
കയ്യിൽ എടുത്താൽ ഭാരമുള്ളതായി തോന്നുന്ന കരിക്ക് കൂടുതൽ വെള്ളം ഉള്ളതാകാൻ സാധ്യത കൂടുതലാണ്.കരിക്കിന്റെ മുകളിൽ ഉള്ള ഭാഗം മൃദുവായതും പുതുതായി കാണുന്നതുമാണെങ്കിൽ അത് ഫ്രെഷായിരിക്കും.ചൂടിൽ ആശ്വാസമേകാനും ശരീരത്തിൽ ജലാംശം നിലനിർത്താനും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്.ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും (Electrolytes, Antioxidants) നിറഞ്ഞ പ്രകൃതിദത്ത പാനീയമാണ് കരിക്ക് വെള്ളം. നിർജ്ജലീകരണം തടയാനും, ദഹനം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും, ഇത് സഹായിക്കുന്നു.കാലറി കുറഞ്ഞതും ഷൂഗർ ഒട്ടുമില്ലാത്തതുമായതിനാൽ പ്രമേഹരോഗികൾക്ക് മികച്ച ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാൻ സഹായിക്കുന്നു. ലഘുവായ പാനീയമായതിനാൽ ദഹനത്തിന് എളുപ്പമാണ്. വയറിനും ശീതളത നൽകുന്നു.ചൂട് കാരണം വരുന്ന ക്ഷീണം കുറയ്ക്കാൻ ഒരു ഗ്ലാസ് കരിക്ക് വെള്ളം മതി. തളർച്ച കുറയ്ക്കാനാ്‍ നല്ലതാണ്.
കരിക്ക് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ..
