മിഡിൽ ഈസ്റ്റിൽ നിന്ന് വളരെ നിർണായകമായ, എന്നാൽ അത്ര പെട്ടെന്നൊന്നും പുറംലോകം അറിയാൻ സാധ്യതയില്ലാത്ത ചില വമ്പൻ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരൊറ്റ ദിവസം കൊണ്ട് അവിടെ കാര്യങ്ങൾ മാറിമറിഞ്ഞു എന്ന് വേണമെങ്കിൽ പറയാം.
നമ്മൾ മാധ്യമങ്ങളിൽ കാണുന്ന വാർത്തകൾക്ക് അപ്പുറത്ത് അണിയറയിൽ വലിയ കളികളാണ് ഇപ്പോൾ നടക്കുന്നത്.
പ്രധാനമായും രണ്ട് വമ്പ ൻ കാര്യങ്ങളാണ് നമ്മൾ ഇന്ന് വിശദമായി വിശകലനം ചെയ്യാൻ പോകുന്നത്. ഒന്ന്, ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ, അമേരിക്കയുടെ അഭിമാനമായ ഒരു അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണിരിക്കുന്നു.
രണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ട ആ വലിയ യുദ്ധാന്തരീക്ഷം, ഇസ്രായേലും ഇറാനും തമ്മിൽ കോർക്കാൻ നിന്ന ആ അവസ്ഥ പെട്ടെന്ന് എങ്ങനെ ശാന്തമായി? അതിന് പിന്നിൽ ഇറാന് കിട്ടിയ വമ്പൻ തുകയുടെ കണക്കുകൾ പുറത്തുവരുന്നുണ്ട്. ഇതൊരു സാധാരണ വാർത്തയല്ല. വീഡിയോ മുഴുവനായി കാണുക, എങ്കിലേ ഈ അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഇ ഒരു GAME എന്തെന്ന് നമുക്ക് മനസ്സിലാകൂ. നമുക്ക് വിശദമായി തന്നെ കാര്യങ്ങളിലേക്ക് കടക്കാം.
ആദ്യം തന്നെ ആ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പറയാം. അമേരിക്കയുടെ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള 'അപ്പാച്ചെ AH-64' ഹെലികോപ്റ്ററാണ് ഹോർമോസ് കടലിടുക്കിന് സമീപം, അതായത് ഒമാൻ തീരത്ത് തകർന്നു വീണത്. യുഎസ് സെൻട്രൽ കമാൻഡ് തന്നെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അവർ പുറത്തുവിട്ട പ്രസ് റിലീസ് പ്രകാരം, ഒമാൻ തീരത്ത് പതിവ് പെട്രോളിങ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും അമേരിക്കൻ ഫോഴ്സ് സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ് അവർ പറയുന്നത്.
പക്ഷേ, നമ്മൾ ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യമുള്ളത്. ഇത് വെറുതെ സാങ്കേതിക തകരാർ കാരണം വീണതാണോ, അതോ ഇറാൻ വെടിവെച്ചിട്ടതാണോ? അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം കേട്ടാൽ തോന്നും, ഹെലികോപ്റ്റർ ഇങ്ങനെ സുഖമായി പറന്നുപോയപ്പോൾ പെട്ടെന്ന് താഴേക്ക് അങ്ങ് വീണതാണെന്ന്! ഒരു വ്യക്തതയുമില്ലാത്ത, എവിടെയും തൊടാത്ത മറുപടിയാണ് അമേരിക്കൻ മിലിറ്ററി നൽകുന്നത്. പത്രക്കാർ ഇതേക്കുറിച്ച് അമേരിക്കൻ prezident ഡൊണാൾഡ് ട്രംപിനോട് ചോദിച്ചപ്പോൾ, അദേഹം പറഞ്ഞതിങ്ങനെയാണ്.
“ഞങ്ങൾ അതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, ഉടനെ തന്നെ റിപ്പോർട്ട് തരാം” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അതായത് എന്തോ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ.
നിങ്ങൾ ആലോചിച്ചു നോക്കൂ, ഈ അപ്പാച്ചെ ഹെലികോപ്റ്റർ എന്ന് പറയുന്നത് അത്ര ചെറിയ സംഭവമൊന്നുമല്ല. പ്രൊഡക്ഷൻ പോലും വളരെ ലിമിറ്റഡ് ആയിട്ടുള്ള, ലോകത്തിലെ ഏറ്റവും മാരകമായ അറ്റാക്ക് ഹെലികോപ്റ്ററാണ്. ഇന്ത്യ പോലും ഇതിനായി പണം മുടക്കി ഓർഡർ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണ്, നമുക്ക് ആകെ ഒന്നോ രണ്ടോ എണ്ണമേ കിട്ടിയിട്ടുള്ളൂ. അങ്ങനെയുള്ള ഒരു വമ്പൻ സ്രാവാണ് ഇപ്പോൾ കടലിൽ വീണിരിക്കുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഔദ്യോഗിക ക്ലെയിമുകൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും, സംഭവം നടന്നത് ഇറാന്റെ തൊട്ടടുത്തുള്ള തന്ത്രപ്രധാനമായ മേഖലയിലാണ് എന്ന കാര്യം നമ്മൾ മറക്കരുത്.
ഇനി ഇതിന്റെ കൂടെ നമ്മൾ കൂട്ടിവായിക്കേണ്ട മറ്റൊരു കണക്കുണ്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ ഒരു ഇറാൻ-യുഎസ് സംഘർഷം ആരംഭിച്ചതിന് ശേഷം അമേരിക്കൻ മിലിറ്ററിയുടെ ചെറുതും വലുതുമായ ഏകദേശം 42-ഓളം വിമാനങ്ങൾക്കും ഡ്രോണുകൾക്കും കേടുപാടുകൾ സംഭവിക്കുകയോ കംപ്ലീറ്റ് ലോസ് ആവുകയോ ചെയ്തിട്ടുണ്ട്.
ഇത് ചെറിയൊരു സംഖ്യയല്ല . ഇതിൽ നമ്മൾ വലിയ സംഭവമായി കാണുന്ന എഫ്-15, എഫ്-35 ഫൈറ്റർ ജെറ്റുകളുണ്ട്, എ-10 വിമാനങ്ങളുണ്ട്, കോംപാക്റ്റ് റെസ്ക്യൂ ഹെലികോപ്റ്ററുകളുണ്ട്, എംസി-130 പോലെയുള്ള സ്പെഷ്യൽ ഓപ്പറേഷൻ വിമാനങ്ങളുണ്ട്, പിന്നെ നമ്മൾ കേട്ടിട്ടുള്ള എംക്യു റീപ്പർ ഡ്രോണുകളുമുണ്ട്. ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ തന്നെ ഇതാണെങ്കിൽ, പുറത്തുവിടാത്ത വിവരങ്ങൾ എത്രയായിരിക്കും?
അമേരിക്ക ഇപ്പോഴും പറയുന്നത് ഇറാന്റെ മിസൈൽ ശേഖരത്തിന്റെ 70 ശതമാനവും തങ്ങൾ തകർത്തു എന്നാണ്. എന്നാൽ ഇറാൻ ഇത് ശക്തമായി നിഷേധിക്കുന്നു. തങ്ങളുടെ 30 ശതമാനം ശേഷി മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നും ബാക്കി 70 മുതൽ 80 ശതമാനം വരെ മിസൈലുകളും ആയുധങ്ങളും സുരക്ഷിതമാണെന്നുമാണ് ഇറാൻ പറയുന്നത്. ഇതിനെ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് യുഎസ് ഇന്റലിജൻസിൽ നിന്ന് പോലും വരുന്നത്.
ഇനി നമുക്ക് വീഡിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക് വരാം. കഴിഞ്ഞ ദിവസം ഇറാൻ ഇസ്രായേലിന് നേരെ വലിയ രീതിയിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ തിരിച്ച് അടിക്കുമെന്നും വലിയൊരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങൾ പോകുമെന്നുമാണ് എല്ലാവരും കരുതിയത്. അറബ് രാജ്യങ്ങളും ജിസിസി കൺട്രികളും യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. കാരണം യുദ്ധമുണ്ടായാൽ അതിന്റെ സാമ്പത്തിക പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് അവരാണ്.
പക്ഷേ, പെട്ടെന്ന് കാര്യങ്ങൾ ശാന്തമായി. ഇറാൻ ആക്രമണം തൽക്കാലം നിർത്തിവെച്ചു. എന്തുകൊണ്ടാണ് ഇറാൻ പെട്ടെന്ന് ‘സുല്ല്’ പറഞ്ഞത്? അവിടെയാണ് കഥയിലെ വില്ലനും നായകനും ഒക്കെ മാറുന്നത്. ” (KN) പോലുള്ള അന്താരാഷ്ട്ര മാധ്യമ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇതിന് പിന്നിൽ വലിയൊരു പണമിടപാട് നടന്നിട്ടുണ്ട്.
വർഷങ്ങളായി അമേരിക്ക മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ ഫണ്ടുകളുണ്ട്. ഏകദേശം 27 ബില്യൺ യുഎസ് ഡോളറാണ് ഇറാൻ തിരികെ ചോദിക്കുന്നത്. ഇതിൽ നിന്ന് അടിയന്തരമായി മൂന്ന് ബില്യൺ യുഎസ് ഡോളർ, അതായത് ഏകദേശം 300 കോടി ഡോളർ അമേരിക്ക ഇന്നലെ ഇറാന് കൈമാറി എന്നാണ് വാർത്ത. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏകദേശം 25,000 കോടിയിലധികം രൂപ വരും ഇത്!
മാത്രമല്ല, ഈ പണം ബാങ്ക് വഴിയൊന്നുമല്ല പോയത്. അബുദാബിയിൽ നിന്ന് നേരിട്ട് വിമാനമാർഗം ,കാഷ് ആയിട്ട് തന്നെ ടെഹ്റാനിലേക്ക് എത്തിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഈ ഒരു വമ്പൻ സാമ്പത്തിക ഇടപാട് നടന്നതിന് തൊട്ടുപിന്നാലെയാണ് ഇറാൻ ഇസ്രായേലിനെതിരെയുള്ള ആക്രമണം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ സമ്മതിച്ചത്. അല്ലാതെ വെറുതെ പേടിച്ചിട്ടല്ല ഇറാൻ പിന്മാറിയത്, തങ്ങൾക്ക് കിട്ടാനുള്ളത് അവർ കൃത്യമായി വാങ്ങിപ്പിച്ചു.
ഈ വമ്പൻ ചർച്ചകൾക്കെല്ലാം രഹസ്യമായി മധ്യസ്ഥത വഹിച്ചത് ഖത്തറാണ്. ഇത് കൂടാതെ മറ്റൊരു ഉറപ്പ് കൂടി അമേരിക്ക ഇറാന് നൽകിയിട്ടുണ്ട്. ലെബനനെതിരെ ഇസ്രായേൽ നടത്താൻ പദ്ധതിയിടുന്ന വലിയ സൈനിക ആക്രമണങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാം എന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ടത്രേ.
ഇതിനെ ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് സംസാരിച്ചതും. ലെബനനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത് തന്റെ അറിവോടെയല്ലെന്നും അത് വളരെ മോശമായിപ്പോയി എന്നുമാണ് ട്രംപ് പരസ്യമായി പറഞ്ഞത്. ഇസ്രായേലിനെ എപ്പോഴും കണ്ണടച്ച് പിന്തുണയ്ക്കുന്ന ട്രംപാണ് ഈ യു-ടേൺ എടുത്തത് എന്ന് ഓർക്കണം. അപ്പോൾ ആലോചിച്ചു നോക്കൂ, അണിയറയിൽ നടന്ന ഡീൽ എത്രത്തോളം ശക്തമാണെന്ന്.
അപ്പോൾ ഈ കാര്യങ്ങളെല്ലാം നമ്മൾ കൂട്ടിവായിക്കുമ്പോൾ മനസ്സിലാകുന്നത്, പുറത്ത് വലിയ യുദ്ധപ്രഖ്യാപനങ്ങൾ നടക്കുമ്പോഴും, രാഷ്ട്രീയക്കാർ പ്രസംഗങ്ങളിൽ പരസ്പരം വെല്ലുവിളിക്കുമ്പോഴും, അണിയറയിൽ സാമ്പത്തിക-രാഷ്ട്രീയ ചർച്ചകളും ഒത്തുതീർപ്പുകളും സജീവമാണ് എന്നാണ്.
ഈ 3 ബില്യൺ ഡോളറിന്റെ ഇടപാടിനെക്കുറിച്ച് അമേരിക്കയോ ഇറാനോ ഇസ്രായേലോ ഔദ്യോഗികമായി സമ്മതിക്കില്ല. കാരണം ഇതൊരു രഹസ്യ നയതന്ത്ര ഇടപാടാണ്. എങ്കിലും വിശ്വസനീയമായ അന്താരാഷ്ട്ര ഏജൻസികൾ ഇത് റിപ്പോർട്ട് ചെയ്യുമ്പോൾ അതിൽ വലിയ സത്യമുണ്ടാകാനാണ് സാധ്യത. എന്തായാലും യുഎസ്സിന്റെ അഭിമാനമായ അപ്പാച്ചെ താഴെ വീണതും, മറുഭാഗത്ത് പണം കൊടുത്ത് ഇറാനെ തൽക്കാലം ശാന്തമാക്കിയതുമാണ് മിഡിൽ ഈസ്റ്റിലെ ഇപ്പോഴത്തെ അവസ്ഥ.
