അയൺ ഡോം തകർത്ത് ഇറാന്റെ മിസൈൽ വേട്ട;വെടിനിർത്തലിന് വിളിച്ച് അമേരിക്ക |

മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല, കാര്യങ്ങൾ ഒട്ടും എളുപ്പമുള്ള രീതിയിലല്ല മുന്നോട്ട്, ഇസ്രായേലിന് ഇറാന്റെ ഭാഗത്തുനിന്ന് നല്ലൊരു അടി കിട്ടിയിട്ടുണ്ടായിരുന്നു എന്ന്. അതിനുപിന്നാലെ ഇപ്പോൾ ഇതാ, ഇസ്രായേൽ അതിന് ശക്തമായിട്ട് തന്നെ തിരിച്ചടിച്ചിരിക്കുകയാണ്.
​നമ്മൾ പല അന്താരാഷ്ട്ര മാധ്യമങ്ങളിലും, പ്രത്യേകിച്ച് ഫോക്സ് ന്യൂസിലൊക്കെ കണ്ട ഒരു വാർത്തയുണ്ടായിരുന്നു – അമേരിക്കൻ പ്രസിഡൻ്റ് ഇസ്രായേലിനോട് ‘ഇറാനെ തിരിച്ചടിക്കരുത്’ എന്ന് ആവശ്യപ്പെട്ടു എന്ന്. ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് ട്രംപ് വിലക്കാൻ നോക്കി എന്നൊക്കെയായിരുന്നു വാർത്തകൾ. പക്ഷേ, നമ്മൾ എപ്പോഴും പറയുന്നതുപോലെ, ഈ വലിയ രാജ്യങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ വാക്കിനും പ്രവർത്തിക്കും എന്ത് വിലയാണുള്ളത്? ഒരു മണിക്കൂർ മുമ്പ് ഒന്ന് പറയും, ഒരു മണിക്കൂർ കഴിഞ്ഞാൽ വേറെയൊന്ന് പറയും. അമേരിക്ക വിലക്കി എന്ന് പറഞ്ഞതൊക്കെ വെറും പുകമറയായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. അമേരിക്കയുടെ പൂർണ്ണമായ സപ്പോർട്ടോടുകൂടി തന്നെയാണ് ഇസ്രായേൽ ഇപ്പോൾ ഇറാനിലേക്ക് ഭീകരമായ രീതിയിൽ തിരിച്ചടിച്ചിരിക്കുന്നത്.
​അതും ഇസ്രായേലിൽ നിന്ന് നേരിട്ട് വന്ന് മാത്രമല്ല ഈ ആക്രമണം നടത്തിയിരിക്കുന്നത്. അമേരിക്കയുടെ യുദ്ധ കപ്പലുകളിൽ നിന്നും, ഇസ്രായേലിൻ്റെയും അമേരിക്കൻ്റെയും ഫൈറ്റർ ജെറ്റുകൾ ഒരുമിച്ച് വന്നിട്ടാണ് ഇപ്പോൾ ഇറാൻ്റെ മണ്ണിൽ ബോംബുകൾ വർഷിച്ചിരിക്കുന്നത്. ഇതിൻ്റെ പല ദൃശ്യങ്ങളും, ഫോട്ടോസുമൊക്കെ ഇപ്പോൾ പുറത്തുവരുന്നുണ്ട്.

​എന്നാൽ ഇതിനേക്കാളൊക്കെ ഭയപ്പെടുത്തുന്ന മറ്റൊരു പ്രധാന വാർത്ത എന്താണെന്ന് വെച്ചാൽ, ഇതേ സമയത്ത് തന്നെ സൗദി അറേബ്യയിലെ അൽഖർജിലുള്ള, പ്രിൻസ് സുൽത്താൻ എയർബേസിലേക്ക് വലിയൊരു അറ്റാക്ക് ഉണ്ടായിട്ടുണ്ട്. ഭയങ്കര ശക്തമായ സ്ഫോടനങ്ങളാണ് അവിടെ നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അവിടെയെല്ലാം വലിയ രീതിയിലുള്ള വാണിങ് അലേർട്ടുകളും കാര്യങ്ങളും വന്നിട്ടുണ്ട്. കാരണം വ്യക്തമാണ്, ഇറാഖിൻ്റെ മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിച്ചാണ് അമേരിക്കയും ഇസ്രായേലും കൂടെ ചേർന്ന് ഇറാനെ ആക്രമിച്ചിട്ടുള്ളത്.
​ഇറാൻ്റെ പ്രധാന നഗരങ്ങളായ ടെഹ്റാനിലോട്ടും ,ഇസ്ഫഹാനിലോട്ടും ഭയങ്കരമായ രീതിയിലാണ് മിസൈലുകളും ഡ്രോണുകളും വന്നിറങ്ങിയത്. ടെഹ്റാൻ എന്ന് പറയുന്നത് ഇറാൻ്റെ തലസ്ഥാനമാണ്. അവിടുത്തെ പ്രധാനപ്പെട്ട പല സൈനിക കേന്ദ്രങ്ങളെയുമാണ് അവർ ലക്ഷ്യം വെച്ചത്. അതുപോലെ തന്നെ ഇസ്ഫഹാൻ, അവിടെയാണ് ഇറാൻ്റെ ആണവനിലയങ്ങളും നിർണ്ണായകമായ സൈനിക നിർമ്മാണ യൂണിറ്റുകളുമൊക്കെ സ്ഥിതി ചെയ്യുന്നത്. അങ്ങോട്ടേക്കും വലിയ രീതിയിൽ ആക്രമണം ഉണ്ടായിട്ടുണ്ട്.
​ നമ്മളിവിടെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ട്രംപിൻ്റെ ഒക്കെ ഒടുക്കത്തെ നിലപാടുകൾ! ലോകരാജ്യങ്ങളുടെയും, എന്തിന് അമേരിക്കൻ ജനതയുടെ തന്നെ മുന്നിൽ അമേരിക്കൻ പ്രസിഡൻ്റ് വെറും ഒരു പാവയായി മാറിയിരിക്കുകയാണ്. ഇസ്രായേലിലെ ആ ജൂത ലോബിക്കും നെതന്യാഹുവിനും തട്ടിക്കളിക്കാൻ മാത്രമുള്ള ഒരു വെറും കളിപ്പാവ. നെതന്യാഹുവിനും ഇസ്രായേലിനും വേണ്ടി പണിയെടുക്കുന്ന ഒരു സാധാരണ പണിക്കാരനായി ട്രംപ് മാറി എന്ന് പറഞ്ഞ് ഇപ്പോൾ അമേരിക്കക്കാർ തന്നെ സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ ലക്ഷക്കണക്കിന് മീമുകളും ട്രോളുകളുമാണ് ഇട്ടുകൊണ്ടിരിക്കുന്നത്. താൻ ഇത്രയും വിലകെട്ടൊരു പ്രസിഡൻ്റ് ആയിപ്പോയല്ലോ എന്ന രീതിയിലാണ് അവിടെയുള്ളവർ ട്രംപിനെ വിമർശിക്കുന്നത്.

   ​പക്ഷേ, കഥ അവിടെയും തീർന്നില്ല. ഇസ്രായേൽ തിരിച്ചടിച്ചു എന്ന് പറഞ്ഞ് വലിയ വലിയ വാർത്തകളൊക്കെ വന്നല്ലോ. എന്നാൽ അതിനുപിന്നാലെ കാര്യങ്ങൾ മാറിമറിഞ്ഞു. ഒടുവിൽ അമേരിക്ക ഇറാന്റെ കാലിൽ ഒരൊറ്റ പിടുത്തം അങ്ങ് പിടിച്ചിരിക്കുകയാണ്!

‘ഇനി ദയവുചെയ്ത് യുദ്ധം ചെയ്യരുത്, ഇസ്രായേലിലോട്ട് കൂടുതൽ ആക്രമണം നടത്തരുത്’ എന്ന് പറഞ്ഞ് ഡൊണാൾഡ് ട്രംപ് തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്.
​ കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് നടന്ന യുദ്ധത്തേക്കാൾ വലിയ പ്രഹരശേഷിയുള്ള ഒരു അടിയാണ് ഇന്ന് ഇറാൻ ഇസ്രായേലിന് തിരിച്ചു കൊടുത്തത്. ഇത്രയും കാലം കൊണ്ട് ഇസ്രായേൽ കെട്ടിപ്പൊക്കിയ, അവർ വമ്പൻ സംഭവമാണെന്ന് പറഞ്ഞ ‘അയൺ ഡോം’ എയർ ഡിഫൻസ് സിസ്റ്റത്തിനെ കംപ്ലീറ്റായിട്ട് തകിടം മറിച്ചുകൊണ്ടാണ് ഇറാൻ്റെ മിസൈലുകൾ പാഞ്ഞു വന്നത്. ഏകദേശം മുപ്പതോളം അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും, അതിനേക്കാൾ കൂടുതൽ ഡ്രോണുകളുമാണ് ഇറാൻ ഇസ്രായേലിലേക്ക് ഒഴുക്കിയത്. അതിൽ പകുതിയിലധികവും ഇസ്രായേലിന്റെ മണ്ണിൽ തറച്ചു കയറി ഭീകരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇറാന്റെ ഏറ്റവും ലേറ്റസ്റ്റ് മിസൈലായ ‘ഖൊറംഷഹർ’ ഒക്കെയാണ് ഇപ്രാവശ്യം അവർ പ്രയോഗിച്ചത്. ഈ അയൺ ഡോം സിസ്റ്റം റീബിൽഡ് ചെയ്യാൻ പോലും സമയം കിട്ടുന്നതിന് മുമ്പായിരുന്നു ഈ അടിയത്രയും.
​ഇനി ഇറാൻ വീണ്ടും കേറി അടിച്ചാൽ ഇസ്രായേൽ കംപ്ലീറ്റായിട്ട് ചാമ്പലാകും എന്ന് നെതന്യാഹുവിനും ട്രംപിനും കൃത്യമായിട്ട് അറിയാം. അതുകൊണ്ടാണ് നെതന്യാഹു പേടിച്ച് ട്രംപിനെ വിളിച്ചതും, ട്രംപ് ഉടനെ തന്നെ സോഷ്യൽ മീഡിയയിൽ രണ്ട് ട്വീറ്റുകൾ തുടരെത്തുടരെ ഇട്ടതും. ആദ്യത്തെ ട്വീറ്റിൽ ട്രംപ് പറഞ്ഞത് ‘ഇസ്രായേലും ഇറാനും എത്രയും പെട്ടെന്ന് വെടിവെപ്പ് നിർത്തണം’ എന്നാണ്. അത് കഴിഞ്ഞപ്പോൾ അടുത്ത ട്വീറ്റ് വന്നു – ‘രണ്ട് ഭാഗവും അതായത് ഇറാനും ഇസ്രായേലും ഒരു സീസ് ഫയറിനും, സമാധാന ചർച്ചകൾക്കും തയ്യാറാണ്, ഞാൻ അവരെ രണ്ടുപേരെയും ഒരു നെഗോഷ്യേഷൻ ടേബിളിൽ കൊണ്ടുവന്ന് വലിയൊരു ഡീൽ ഉണ്ടാക്കാൻ പോവുകയാണ്’ എന്ന്.

​ഇവിടെ ഒരു കാര്യം വളരെ വ്യക്തമാണ്. ഇറാന്റെ പവർ എന്താണെന്ന് അമേരിക്കക്കും ഇസ്രായേലിനും മനസ്സിലായി. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് എന്നിങ്ങനെ കഴിഞ്ഞ മൂന്ന് നാല് മാസമായിട്ട് അവർക്ക് തടുക്കാൻ പറ്റാത്ത രീതിയിലാണ് ഇറാന്റെ സൈനിക ശക്തി വളർന്നിരിക്കുന്നത്. ഇസ്രായേലിലെ സാധാരണ ജനങ്ങൾ പോലും ഇപ്പോൾ സ്വന്തം ഭരണകൂടത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അവിടുത്തെ എപിടി ന്യൂസ് (APT News) പുറത്തുവിട്ട ഒരു വീഡിയോയിൽ ഒരു ഇസ്രായേലി സ്ത്രീ വന്ന് വ്യക്തമായി പറയുന്നുണ്ട് – ‘ഈ യുദ്ധം ഞങ്ങൾക്ക് വേണ്ടിയുള്ളതല്ല, ഇവിടുത്തെ ഗവൺമെന്റിന് വീണ്ടും അധികാരത്തിൽ വരാൻ വേണ്ടി പാവപ്പെട്ട ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്’ എന്ന്. സ്വന്തം ജനങ്ങളെക്കുറിച്ച് ഒരു കരുതലും ഇല്ലാത്തതുകൊണ്ടാണ് നെതന്യാഹു ഈ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നത് എന്നാണ് അവർ പറയുന്നത്. അപ്പോൾ അവിടുത്തെ ജനങ്ങൾക്കും യുദ്ധം വേണ്ട. അമേരിക്കയിലെ ജനങ്ങളാണെങ്കിൽ 80 ശതമാനത്തിലധികം പേരും ഈ യുദ്ധത്തിന് പൂർണ്ണമായി എതിരാണ്.
​ഇതിനിടയിലാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇന്ത്യൻ ജീവനക്കാരുള്ള ഒരു കപ്പലിന് നേരെ മിഡിൽ ഈസ്റ്റിൽ വെച്ച് ആക്രമണം ഉണ്ടായി. 24 ഇന്ത്യൻ ക്രൂ മെമ്പേഴ്സ് ഉള്ള കപ്പലായിരുന്നു അത്. ഇത് ചെയ്തത് ഇറാനാണെന്ന് പറഞ്ഞ് കുറെ പേർ ചാടുന്നുണ്ട്, എന്നാൽ സത്യം അതല്ല – അമേരിക്കൻ ഫോഴ്സ് ആണ് ആ കപ്പൽ അറ്റാക്ക് ചെയ്തത്! ‘അമേരിക്കൻ ഫോഴ്സ് ഞങ്ങളെ അറ്റാക്ക് ചെയ്തു, ഞങ്ങളുടെ എൻജിൻ റൂം കത്തിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളെ രക്ഷിക്കണം’ എന്ന് പറഞ്ഞ് ആ കപ്പലിൽ നിന്നുള്ള സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഭാഗ്യത്തിന് ആ 24 ജീവനക്കാരെയും എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി, പക്ഷേ ആ കപ്പൽ അവിടെ മുങ്ങിപ്പോയിട്ടുണ്ടാകും.

​ യഥാർത്ഥത്തിൽ ഇന്ന് ഇസ്രായേലും അമേരിക്കയും പേടിച്ച് വിറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണെന്ന് വെച്ചാൽ, യെമനിലെ ഹൂതികൾ ‘റെഡ് സീ’ കംപ്ലീറ്റായിട്ട് ക്ലോസ് ചെയ്തു. ഇനി ബാബ്-അൽ-മന്ദബ് വഴിയോ ,ഹോർമുസ് കടലിടുക്ക് വഴിയോ ഉള്ള കപ്പൽ യാത്രകൾ നടക്കില്ല എന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് നടപ്പിലായാൽ ലോകം മുഴുവൻ സ്തംഭിക്കും. സാധനങ്ങളുടെ കയറ്റുമതി നിലയ്ക്കും, ഇസ്രായേലിനും അമേരിക്കയ്ക്കും വലിയ സാമ്പത്തിക പണി കിട്ടും. യുദ്ധം കാരണം ഇന്ന് നമ്മുടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ മാത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഈ ഭയം കാരണം തന്നെയാണ് ഇവർ ഓടിവന്ന് ഇറാന്റെ കാലുപിടിക്കാൻ കാരണം.
​ഇവിടെയാണ് ,നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട കാര്യം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നമ്മുടെ ലക്ഷക്കണക്കിന് പ്രവാസികൾ, പ്രത്യേകിച്ച് ഈ ആക്രമണങ്ങൾ നടക്കുന്ന എയർബേസുകളുടെയും സൈനിക കേന്ദ്രങ്ങളുടെയും അടുത്തൊക്കെ താമസിക്കുന്ന ആളുകൾ വളരെ അധികം സൂക്ഷിക്കുക. കാരണം ഈ യുദ്ധത്തിൽ അമേരിക്കയുടെ സപ്പോർട്ട് വ്യക്തമായ സ്ഥിതിക്ക്, ഇറാൻ അടുത്തതായി ലക്ഷ്യം വെക്കുന്നത് മിഡിൽ ഈസ്റ്റിലുള്ള യു.എസ്. സൈനിക ക്യാമ്പുകളെ ആയിരിക്കും.
​സൗദിയുടെ അൽഖർജിൽ ഓൾറെഡി സ്ഫോടനം നടന്നു കഴിഞ്ഞു. ഇനിയും കുവൈറ്റ്, അതുപോലെ യു.എ.ഇയിലെ അൽ ദഫ്ര തുടങ്ങിയ സ്ഥലങ്ങളിലൊക്കെയുള്ള യു.എസ് ബേസുകൾക്ക് നേരെ ഇറാന്റെ മിസൈലുകളോ ഡ്രോണുകളോ എപ്പോൾ വേണമെങ്കിലും വരാം. ഈ ഡ്രോണുകൾക്കും മിസൈലുകൾക്കും ഒന്നും കണ്ണ് കാണില്ല. ഏത് വഴി വരും, എവിടെ വന്ന് വീഴും എന്ന് ആർക്കും പറയാൻ പറ്റില്ല. എന്തെങ്കിലും ഒരു ആപത്ത് വന്ന് കഴിഞ്ഞാൽ പിന്നെ അവിടെ ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല.

​തൽക്കാലം അവർ ഒരു താത്കാലിക വെടിനിർത്തലിലേക്ക് വന്നിട്ടുണ്ടെങ്കിലും, ഇറാന്റെ റെവല്യൂഷനറി ഗാർഡ്സ് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് – ‘ഞങ്ങൾ യുദ്ധം നിർത്തിയിട്ടില്ല, സമാധാനം വേണം എന്നത് ശരിയാണ്, പക്ഷേ ഇനിയും ലെബനനിലോ ഇറാനിലോ തൊട്ടാൽ ഞങ്ങളുടെ കൈയ്യിലുള്ള ഇതുവരെ പുറത്തെടുക്കാത്ത വമ്പൻ സാധനങ്ങൾ വെച്ച് ഇസ്രായേൽ എന്ന രാജ്യത്തെ തന്നെ ഞങ്ങൾ ഇല്ലാതാക്കും’ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *