മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കവറിനുള്ളിൽ നിന്ന് 23 കിലോയിലധികം വരുന്ന വൻ കഞ്ചാവ് ശേഖരം എക്‌സൈസും ആർ.പി.എഫും ചേർന്ന് പിടികൂടി. സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ ലഹരിവേട്ട നടന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്. പ്രഷോബിന്റെയും ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് പിന്നിൽ. സംഭവത്തിൽ എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും, റെയിൽവേ സ്റ്റേഷനിലൂടെ വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതികളെ കണ്ടെത്താനായി സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട;
