ലോകഭൂപടത്തിൽ സ്വന്തം മേൽവിലാസം പോലും പണയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമുണ്ട്—നമ്മുടെ അയൽപക്കത്തെ പാകിസ്ഥാൻ. അവിടെയുള്ള രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. എന്താണെന്നറിയാമോ? ഇന്ത്യയും യുഎഇയും തമ്മിലുള്ള ആത്മബന്ധം കണ്ട് അവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. വെറുതെ കണ്ണ് തള്ളുക മാത്രമല്ല, ഭ്രാന്ത് പിടിച്ചവനെപ്പോലെ ചിലത് വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ത്യ യുഎഇയെ വിഴുങ്ങാൻ പോകുകയാണെന്നും, വൈകാതെ യുഎഇ അഖണ്ഡഭാരതത്തിന്റെ ഭാഗമാകുമെന്നും! കേൾക്കുമ്പോൾ കോമഡിയായി തോന്നാം, പക്ഷേ പാകിസ്ഥാൻ സെനറ്റർ മുഷാഹിദ് ഹുസൈൻ സീരിയസ്സായി പറഞ്ഞ കാര്യമാണിത്. ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് പാകിസ്ഥാന്റെ ഈ ‘കരച്ചിലിന്’ പിന്നിലെ യഥാർത്ഥ കാരണങ്ങളും, ഭാരതം എങ്ങനെയാണ് നയതന്ത്രലോകത്തെ ചക്രവർത്തിയാകുന്നത് എന്നുമാണ്.”ആദ്യം നമുക്ക് ഈ സെനറ്റർ പറഞ്ഞ സംഭവം ഒന്ന് വിശകലനം ചെയ്യാം. യുഎഇയിൽ ഏകദേശം 45 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് മുഷാഹിദ് ഹുസൈൻ യുഎഇയെ പേടിപ്പിക്കാൻ നോക്കുന്നത്. ‘നോക്കിക്കോളൂ, ഇന്ത്യക്കാർ അവിടെ നിറയുകയാണ്, ഇനി എപ്പോഴാണ് യുഎഇയെ ഇന്ത്യ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുക എന്ന് മാത്രം നോക്കിയാൽ മതി’ എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം.
എന്തൊരു മനോഹരമായ തമാശയാണിത്! സ്വന്തം രാജ്യത്തെ ജനങ്ങൾ. നോക്കാന് വകയില്ലാത്തവർ, ലോകം ആദരിക്കുന്ന ഒരു സാമ്പത്തിക ശക്തിയായ ഭാരതം മറ്റൊരു രാജ്യത്തെ കൈക്കലാക്കും എന്ന് പറഞ്ഞു പരത്തുന്നത് എത്ര പരിതാപകരമാണ്. സത്യത്തിൽ ഇത് യുഎഇയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് പാകിസ്ഥാൻ എന്ന ‘തറവാട്’ മുടിഞ്ഞു കൊണ്ടിരിക്കുമ്പോൾ, പണ്ട് സഹായിച്ചിരുന്നവർ പോലും ഇപ്പോൾ ഇന്ത്യയുടെ കൂടെ നിൽക്കുന്നതിലുള്ള അസൂയയാണ്.”
ഇതൊരു വെറും പ്രസ്താവനയല്ല, ഇതിന് പിന്നിൽ വലിയൊരു സാമ്പത്തിക ചരിത്രമുണ്ട്. പണ്ട് പാകിസ്ഥാൻ കരയുമ്പോൾ യുഎഇ വാരിക്കോരി പണം നൽകുമായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. പാകിസ്ഥാന് കൊടുത്ത പണം തിരിച്ചു കിട്ടില്ലെന്ന് യുഎഇക്ക് ബോധ്യമായി. അതുകൊണ്ട് തന്നെ പഴയ 340 കോടി ഡോളർ യുഎഇ തിരിച്ചു ചോദിച്ചു. ആ കാശ് കൊടുക്കാൻ ഗതിയില്ലാതെ പാകിസ്ഥാൻ അവസാനം സൗദി അറേബ്യയുടെ കാലുപിടിച്ചു. സൗദി കൊടുത്ത പണം കൊണ്ട് യുഎഇയുടെ കടം വീട്ടി തലയൂരിയിരിക്കുകയാണ് ഇപ്പോൾ പാകിസ്ഥാൻ.
ഇതൊക്കെ നടക്കുമ്പോൾ മറുവശത്ത് എന്താണ് സംഭവിക്കുന്നത്? യുഎഇ ഭരണാധികാരികൾ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും തമ്മിലുള്ള ബന്ധം വെറുമൊരു ഔദ്യോഗിക ബന്ധമല്ല, . ഇന്ത്യയിൽ യുഎഇ പതിനായിരക്കണക്കിന് കോടി രൂപയാണ് നിക്ഷേപിക്കുന്നത്.. ഇത് കാണുമ്പോഴാണ് പാകിസ്ഥാന്റെ നെഞ്ചിൽ തീ കായുന്നത്.”
നരേന്ദ്ര മോദി എന്ന ഭരണാധികാരി മിഡിൽ ഈസ്റ്റിൽ ഉണ്ടാക്കിയ സ്വാധീനം പാകിസ്ഥാന്റെ എല്ലാ വർഗ്ഗീയ അജണ്ടകളെയും തകർത്തെറിഞ്ഞു. പല രാജ്യങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാൻ പാകിസ്ഥാൻ പതിറ്റാണ്ടുകളായി ശ്രമിക്കുന്നു. എന്നാൽ ഇന്ന് സൗദിയും യുഎഇയും ഖത്തറുമെല്ലാം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്. ഇസ്‌ലാമിക രാജ്യങ്ങളുമായി ഭാരതം പുലർത്തുന്ന ഈ ഇഴയടുപ്പം പാകിസ്ഥാന്. സഹിക്കുന്നില്ല .”ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു മഹാശക്തിയായി മാറിയിരിക്കുകയാണ്. എന്നാൽ ഈ രണ്ട് രാജ്യങ്ങളും കൈകോർക്കുന്നത് കാണുമ്പോൾ ഏറ്റവും കൂടുതൽ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനാണ്. സ്വന്തം രാജ്യം സാമ്പത്തികമായി തകർന്ന്, ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ തെരുവിൽ അലയുമ്പോഴും, ഇന്ത്യയുടെ ഐശ്വര്യം കണ്ട് അസൂയപ്പെടാനാണ് പാകിസ്ഥാനി രാഷ്ട്രീയക്കാർക്ക് സമയം. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പാകിസ്ഥാൻ സെനറ്റർ മുഷാഹിദ് ഹുസൈന്റെ വിചിത്രമായ പ്രസ്താവന. യുഎഇയെ ഇന്ത്യ വിഴുങ്ങാൻ പോകുകയാണെന്നും, വൈകാതെ യുഎഇ അഖണ്ഡഭാരതത്തിന്റെ ഭാഗമാകുമെന്നുമാണ് അദ്ദേഹം വിളിച്ചു പറയുന്നത്. യുഎഇയെ ഭയപ്പെടുത്താൻ വർഗ്ഗീയത നിറഞ്ഞ ഇത്തരം നുണക്കഥകൾ പ്രചരിപ്പിക്കുന്നത് പാകിസ്ഥാന്റെ ഗതികേടാണ് കാണിക്കുന്നത്.
മോദി-യുഎഇ ബന്ധം കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ!
