വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ അതീവ ദുഃഖം അറിയിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന്……പ്രാർത്ഥിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്. ……
വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് 9 ജീവനുകളാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത് വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു. അന്ന് വൈകുന്നേരം 5:30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ണറായി വിജയൻ അടക്കം പ്രമുഖ നേതാക്കൾ അനുശോചനവും അറിയിച്ചിട്ടുണ്ട്. രാവിലെ 9 മണിയോടെ തന്നെ 9 പേരുടെയും മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിച്ചു. തങ്ങളുടെ ഉറ്റവർക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളാണ് സ്കൂളിൽ എത്തിയത്. ……
