പൊതുപരീക്ഷാ ഭേദഗതി ബിൽ! 

പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ ഇന്നും ശക്തമായ ചർച്ച തുടരും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ അതിക്രമങ്ങളും തുടർന്നുണ്ടായ സംഭവങ്ങളും മുൻനിർത്തി കഴിഞ്ഞദിവസം വൈകിട്ട് വരെ നീണ്ട ചർച്ചയിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വിഷയത്തിൽ സംസാരിക്കാനിരിക്കെ സഭയിൽ വലിയ വാക്പോരിനാണ് സാധ്യത.

അതേസമയം വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രഹ്ലാദ് ജോഷിക്കെതിരായ ആരോപണങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമം സഭയിൽ അവതരിപ്പിക്കാൻ ഇന്ന് അമിത് ഷാ എത്തുന്നതോടെ പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രിക്കെതിരെ വൻ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *