തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിന് രാവിലെ അഞ്ച് മണിക്ക് ഉണരണോ?

നിങ്ങൾ രാവിലെ വളരെ നേരത്തേ എഴുന്നേറ്റ് രാത്രി നേരത്തേ കിടക്കുന്ന ആളാണോ? അതോ രാവിലെ വൈകിമാത്രം ഉണർന്ന് രാത്രി വൈകി മാത്രം ഉറങ്ങുന്ന ആളോ? വൈകി എഴുന്നേൽക്കുന്ന ആളാണെങ്കിൽ രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ആണ് നല്ലതെന്നും അവരാണ് ജീവിതത്തിൽ വിജയിക്കുന്നതെന്നും നിങ്ങളോട് കുറച്ചു പേരെങ്കിലും പറഞ്ഞിട്ടുണ്ടാവും.രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് തലച്ചോറിന്റെ മുഴുവൻ കഴിവുകളും ലഭിക്കാൻ നല്ലതാണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഇത് യഥാർഥത്തിൽ ശരിയാണോ? ഒരു ന്യൂറോ സയന്റിസ്റ്റ് ആയ റേച്ചൽ ബാർ പറയുന്നത് എന്താണെന്നറിയാം.
മെന്റൽ പെർഫോമൻസ് മികച്ചതാക്കാനും വിജയത്തിനും എല്ലാം ഉള്ള വഴിയാണ് വെളുപ്പിനെ ഉണരുന്നത് എന്ന് കരുതുന്നവരുണ്ട്. എന്നാൽ നിങ്ങളും നിങ്ങളുടെ തലച്ചോറും അല്ല നിങ്ങൾ എപ്പോൾ ഉണരണമെന്ന് തീരുമാനിക്കുന്നത്, ശരീരം കൂടിയാണ് അത് തീരുമാനിക്കുന്നത് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയിൽ ബാർ പറയുന്നു.
ഒരാളുടെ ദിവസം എങ്ങനെയായിരിക്കണം എന്നതിൽ സർക്കാഡിയൻ റിഥം വഹിക്കുന്ന പങ്കിനെക്കുറിച്ചും അവർ വിശദീകരിക്കുന്നു. ‘‘നമുക്ക് ആന്തരികമായ ഒരു ടൈം കീപ്പിങ്ങ് സിസ്റ്റം ഉണ്ട്. ഈ ആന്തരഘടികാരമാണ് നമ്മൾ എപ്പോൾ ഉറങ്ങണം, എപ്പോൾ നമുക്ക് വിശക്കണം, ഏറ്റവും കൂടുതൽ ശ്രദ്ധയോടെ ഇരിക്കേണ്ടതെപ്പോൾ, പ്രൊഡക്ടീവ് ആകേണ്ടതെപ്പോൾ ഇതെല്ലാം തീരുമാനിക്കുന്നത്’’.ബാർ പറയുന്നു. നിങ്ങൾ 5 എ. എം ക്ലബ്ബിലാണോ അതോ ഒരു നൈറ്റ് ഔൾ ആണോ എന്നത് തീരുമാനിക്കുന്നതിൽ ജീനുകൾക്ക് വലിയൊരു പങ്കുണ്ട്. നൈറ്റ് ഔളിന്റെ ജനറ്റിക് പ്രൊഫൈൽ ആണ് നിങ്ങളുടേതെങ്കിൽ അതിനർഥം നിങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും അല്പം വൈകി ആയിരിക്കും. പകൽ സമയം ഇവർ പ്രൊഡക്ടീവ് ആവില്ലെന്നു മാത്രമല്ല. രാവിലെ അഞ്ച് മണിക്ക് ഇവർ എഴുന്നേറ്റാൽ ഉറങ്ങാനുള്ള സമയമാണ് ഇവർക്ക് നഷ്ടപ്പെടുന്നത് എന്നും അവർ പറയുന്നു.
ഉറക്കത്തിന്റെ നാലാമത്തെയും അവസാനത്തെയും ഘട്ടമായ ആർ. ഇ. എം സ്ലീപ്പ് (Rapid Eye Movement) ആണ് ഇവർക്ക് നഷ്ടമാകുന്നത്. തലച്ചോറ് ഉയർന്ന തോതിൽ പ്രവർത്തിക്കുന്നതും ഈ ഘട്ടത്തിലാണ്. ദ്രുതനേത്രചലനം അഥവാ ആർ. ഇ. എം ഘട്ടത്തിലാണ് സ്വപ്നങ്ങൾ കാണുന്നത്.ഓർമശക്തി വർധിപ്പിക്കുന്നതിനും വൈകാരിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആർ. ഇ. എം ഉറക്കം പ്രധാനമാണ് .‘‘ആർ. ഇ. എം സ്ലീപ്പ്, നോൺ ആർ. ഇ. എം സ്ലീപ്പ് എന്നിങ്ങനെ നമ്മുടെ ഉറക്കത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആർ. ഇ. എം പ്രവർത്തനങ്ങൾ രാത്രി വൈകിയോ രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലം ഇല്ലാത്തവരെ അതിനു നിർബന്ധിക്കേണ്ട കാര്യമില്ലെന്നും ജീവിതത്തിൽ വിജയിച്ച് പല ആളുകളും ഉദാഹരണമായി വിൻസ്റ്റൺ ചർച്ചിൽ, ബരാക് ഒബാമ, ഇലോൺ മസ്ക്, മൈക്കിൾ ലൂയിസ് ഇവരാരും ഫൈവ് എ. എം ക്ലബ്ബിൽ അംഗമായിരുന്നില്ല എന്നും ബാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *