പതിനഞ്ച് വർഷം നീണ്ട മമത ബാനർജി ഭരണം അവസാനിപ്പിച്ച് ബിജെപി പശ്ചിമ ബംഗാൾ പിടിച്ചത് ആകർഷകമായ പല തെരെഞ്ഞെടുപ്പ് പചാരണ തന്ദ്രങ്ങളുടെ പിന്ബലത്തോട് കൂടിയാണ്.ബിജെപിയുടെ ഇൗ തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ബംഗാളികളുടെ ഇഷ്ട വിഭവമായ മീനും വഴിയോരത്തെ കടകളിൽ സുലഭമായി ലഭിക്കുന്ന ജാൽമുറി എന്ന പലഹാര വിഭവം കൂടി ഇടം പിടിച്ചിരുന്നു.പ്രചാരണത്തിനിടെ നരേന്ദ്രമോദി ഒരു വഴിയോര കടയിൽ നിന്ന് ജാൽമുറി കഴിക്കുന്നതും,കടക്കാരനോടും ,ചുറ്റുമുള്ളവരോടും സംസാരിക്കുന്നതുമായ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ട് വയറലായതുമാണ്.
മോദിയുടെ ജാൽമുറി ഒൗട്ട് റീച്ചിനെ പ്രതിരോധിക്കാൻ മമത ആവുന്നതും ശ്രമിച്ചെങ്കിലും വീഡിയോ അവിടെ വൻ ഹിറ്റായി.തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയം നേടിയ ബിജെപി പ്രവർത്തകരാകട്ടെ ഝാൽമുറി കഴിച്ചും വിതരണം ചെയ്തുമൊക്കെയാണ് തങ്ങളുടെ ചരിത്രവിജയം ആഘോഷിച്ചതും.
ഒരു ദിവസത്തിനുള്ളിൽ തന്നെ വഴിയോര സ്നാക്സുകളിലെ വിഐപി ആയി തീർന്ന ജാൽമുറി, ആരോഗ്യത്തിന് നല്ലതാണോ?
പൊരി,സവാള,കുക്കുംബർ,തക്കളി,കടല ,മല്ലിയില,കടുകെണ്ണ,ചാട്ട് മസാല എന്നിവയെല്ലാം ചേർത്തുണ്ടാക്കുന്ന ഝാൽ മുറിയിൽ ഫെെബർ ,പ്രോട്ടീൻ,വെെറ്റമിൻ,ധതുക്കൾ, എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.ആലുഭുജിയയും, ചിലർ ഇതിൽ ചേർക്കാറുണ്ട്.എന്നാൽ കാലറി വളരെ കുറവാണെന്നതാണ് ഭക്ഷണത്തെ മാത്രം പ്രിയങ്കരമാക്കുന്നത്. പേപ്പർ കവറിൽ വിൽക്കുന്ന ഒരു ജാൽമുറിയിൽ 280 കാലറിയാണ് അടങ്ങിയിരിക്കുന്നത്.ഇതിൽ 168 കാലറി കാർബോഡെെഡ്രേറ്റും,46 കാലറി കൊഴുപ്പുമാണ്.കാലറിയും,കൊഴുപ്പും കുറവാണെന്നതിനാൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും, ഇത് നല്ലതാണ്.ദഹനത്തെ സഹായിക്കുകയും വേഗത്തിൽ ഉൗർജ്ജം നൽകുകയും ചെയ്യുന്ന ഇൗ വിഭവം എണ്ണയിൽ പൊരിച്ച പലഹാരങ്ങൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്. എന്നൽ വഴിയോരത്തെ ഝാൽമുറിയുടെ പ്രധാന പ്രശ്നം അവയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പാണ്. ഹെെപ്പർ ടെൻഷനും,കിഡ്ണി പ്രശ്നങ്ങളുമൊക്കെയുള്ള രോഗികൾക്ക് ഇത് ആരോഗ്യകരമാകില്ല.ഉപ്പ് കുറയ്ക്കുകയും ഇന്ദുപ്പ് ചേർക്കുകയും ചെയ്താൽ ഇത് കൂടുതൽ ആരോഗ്യകരമായ പലഹാരമാക്കിമാറ്റാം.മുളപ്പിച്ച പയർ പോലെയുള്ള വിഭവങ്ങൾ ചേർക്കുന്നതും ജാൽമുറിയേ കൂടുതൽ പോഷക സംപുഷ്ട്ടമാക്കും
